ദുബൈയിലെ പത്താമത് സാലിക് ഗേറ്റ് അൽ സഫ സൗത്തിൽ സ്ഥാപിച്ചു
ദുബൈ: ദുബൈ എമിറേറ്റിലെ പത്താമത് സാലിക് ടോൾ ഗേറ്റ് അൽ സഫ സൗത്തിൽ സ്ഥാപിച്ചു. ഷെയ്ഖ് സായിദ് റോഡിന്റെ ഇരു വശങ്ങളിലായി അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽ ശൈഫ് സ്ട്രീറ്റിനുമിടയിലാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിച്ചത്. നവംബർ മാസത്തോടെ ഇത് പ്രവർത്തനക്ഷമമാകും.
നേരത്തെ, അൽ സഫ സൗത്തിലും ബിസിനസ് ബേയിലും പുതിയ സാലിക് ടോൾ ഗേറ്റുകൾ വരുമെന്ന് സാലിക് കമ്പനി സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞിരുന്നു. പുതിയ ഗേറ്റ് സൗരോർജത്തിലാണ് പ്രവർത്തിക്കുക. മംസാർ സൗത്ത്-നോർത്ത് ഗേറ്റുകൾ പോലെ അൽ സഫ സൗത്ത് ഗേറ്റിനെ അൽ സഫ നോർത്ത് ഗേറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ ഒരേ ദിശയിലേക്ക് ഇരു ഗേറ്റുകൾ വഴി കടന്നു പോയാൽ ഒരു പ്രാവശ്യം മാത്രമേ ടോൾ നൽകേണ്ടി വരൂ.
കഴിഞ്ഞ വർഷം ടോൾ ഗേറ്റുകൾ വഴി 593 മില്യൺ യാത്രകളാണ് നടന്നത്. ഈ വർഷം ആദ്യ പകുതിയിൽ 238.5 മില്യൺ യാത്രകൾ ആയി. കഴിഞ്ഞ വർഷത്തേക്കാൾ 5.6 ശതമാനത്തിന്റെ വർധനയാണ് ഈ വർഷം ഉണ്ടായത്. 1.1 ബില്യൺ വരുമാനം നേടാനും സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."