ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയ യുവാവിനെ കൊന്ന് കനാലില്‍ തള്ളി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്. ചിന്‍ഹാട്ട് സ്വദേശി ഗജാനനും കൂട്ടാളിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
ഗജാനന്‍ കാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് ഓപ്ഷന്‍ വഴി, ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ശശാങ്ക് സിങ് പറഞ്ഞു. സെപ്റ്റംബര്‍ 23 ന് ഡെലിവറി ബോയ് ഭരത് സാഹു ഗജാനന്റെ അടുത്ത് ഫോണുമായി എത്തിയെന്നും അവിടെ വെച്ച് ഫോണ്‍ കൈപ്പറ്റിയശേഷം, ഭരത് സാഹുവിന്റെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. ശേഷം ഭരത് സാഹുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഇന്ദിരാ കനാലില്‍ തള്ളുകയായിരുന്നു. രണ്ട് ദിവസമായി ഭരത് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്ന് പൊലിസില്‍ പരാതി നല്‍കി.
ഭരത് സാഹുവിന്റെ കോള്‍ ഡീറ്റൈല്‍സ് പരിശോധിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഗജാനന്റെ നമ്പര്‍ ഫോണില്‍ പൊലിസ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗജാനന്റെ കൂട്ടാളി ആകാശിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആകാശ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.
ഭരത് സാഹുവിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇന്ദിരാ കനാലില്‍ നിന്നും മൃതദേഹം കണ്ടെത്താനായി പൊലീസ് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായം തേടി. കേസിലെ മുഖ്യപ്രതി ഗജാനനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ശശാങ്ക് സിങ് വ്യക്തമാക്കി.
A young delivery executive was brutally murdered while attempting to deliver an iPhone. His body was recovered from a canal, sending shockwaves through the community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."