HOME
DETAILS
MAL
ഒഴുകൂര്‍ സ്കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി
backup
August 31 2016 | 20:08 PM
മലപ്പുറം: വിഷരഹിത പച്ചക്കറിയിലൂടെ നന്മനിറഞ്ഞ സമൂഹം എന്ന മുദ്രാവാക്യമുയര്‍ത്തി ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി.
കുട്ടികളില്‍ കൃഷിയോടും കാര്‍ഷിക സംസ്കരത്തോടും താല്പര്യം ജനിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. തക്കാളി, വെണ്ട, പയര്‍, വെള്ളരി, ചീര, വഴുതന, പച്ചമുളക്, അമര തുടങ്ങിയവയാണ് കൃഷി ചെയ്തത്.
അറബിക് ക്ലബ്ബ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്.സി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാടി. സ്കൂള്‍ പ്രധാനാധ്യാപകന് അബ്ദു വിലങ്ങപ്പുറം, അറബിക് ക്ലബ് കണ്‍വീനര്‍ ടി റഹ്മാബി, സ്കൗട്ട്സ് മാസ്റ്റര്‍ ആര്.കെ ദാസ്, ഗൈഡ്സ് ക്യാപ്റ്റന്‍ പി ബിജി, ജെ.ആര്.സി കോഡിനേറ്റര്‍ ഇ.എം റഹ്മത്തുള്ള, എം.അന്‍വര്‍ സാദത്ത്, പി.ടി അബ്ദുള്‍ അസീസ്, കെ.പി മുഹമ്മദ്, കെ അബൂബക്കര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."