HOME
DETAILS

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ അബൂദബിയില്‍ ജോലി; അപേക്ഷ ഒക്ടോബര്‍ 9 വരെ

  
Web Desk
October 02 2024 | 16:10 PM

job in Abu Dhabi under Norca Roots Application by October 9

അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്‌സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്‌സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയര്‍) റിക്രൂട്ട്‌മെന്റ്. 

യോഗ്യത: 
നഴ്‌സിംഗ് ബിരുദവും സാധുവായ നഴ്‌സിംഗ് ലൈസന്‍സും ഉളളവരാകണം.  HAAD / ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്  അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 12 വര്‍ഷത്തെ അനുഭവപരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാന്‍സ്ഡ് കാര്‍ഡിയക് ലൈഫ് സപ്പോര്‍ട്ട് (ACLS), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (PALS) എന്നിവയില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്‌ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ & എമര്‍ജന്‍സി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

അപേക്ഷ

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത്  4,500 5,500  Dhs. വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected]  എന്ന ഇമെയില്‍ ഐ.!ഡിയിലേയ്ക്ക്   ഒക്ടോബര്‍ 09 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

job in Abu Dhabi under Norca Roots Application by October 9



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago