തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
മുവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ആര്.ഇ.ജി.വര്‍ക്കേഴ്സ് അസോസിയേഷന്പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അനുവധിക്കുക, വേതനം 400-രൂപയാക്കുക, തൊഴില്‍ നല്‍കാത്ത പക്ഷം തൊഴില്‍ ഇല്ലായ്മ വേതനം നല്‍കുക, തൊഴില്‍ സമയം 10- മുതല്‍ നാല് വരെയാക്കുക, അപകടമരണ ധനസഹായം അഞ്ച് ലക്ഷം രൂപയാക്കുക, ഇ.എസ്.ഐ, പി.എഫ്. പദ്ധതികള്‍ നടപ്പിലാക്കുക, ദേശീയ ക്ഷേമനിധി രൂപീകരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
നെഹ്റുപാര്ക്കില് നിന്നും ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ടി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. എം.എസ്. ജോര്‍ജ്, എം.വി.സുഭാഷ്, ഇ.കെ.സുരേഷ്, ജോയി പീറ്റര്‍, സീന ബോസ്, പി.ജി.ശാന്ത, നസീമ സുനില്‍, സുമി സുഭാഷ്, വിമല വാസു, സിന്ധു സുഭാഷ്, എന്‍.കെ.പുഷ്പ, അരുണ്‍.സി.ഗോവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."