HOME
DETAILS
MAL
മേന്മ പദ്ധതിക്ക് തുടക്കമായി
backup
August 31 2016 | 20:08 PM
വേങ്ങര: ചേറൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ മേന്മ പദ്ധതിക്കു തുടക്കമിട്ടു. മുഴുവന്‍ വിദ്യാര്‍ഥികളെയും മികവ് പ്രകടിപ്പിക്കുന്നവരാക്കി മാറ്റുന്നതാണ് പദ്ധതി. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള വര്‍ക്ക്ഷീറ്റ് വിതരണം, സഹവാസക്യാംപുകള്‍, അക്ഷരസദ്യ-അക്ഷരനക്ഷത്രങ്ങള്‍, മാസാന്ത്യ പരീക്ഷകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. സലാഹുദ്ദീന്‍ സി.ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.വി പ്രസന്നകുമാര്‍, ആബിദ് പാക്കട, ടി. അബ്ദുറഹ്മാന്‍, പി. ശാലിമ, പി. വിജി, ടി. വിനീത പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."