പരപ്പനങ്ങാടി-താനൂര്‍ റോഡില്‍ ദുരിതയാത്ര
പരപ്പനങ്ങാടി: കുണ്ടും കുഴിയുമായി താറുമാറായി കിടക്കുന്ന പരപ്പനങ്ങാടി-താനൂര്‍ റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയില്ല. കുഴിയടക്കാനും അറ്റകുറ്റപണി നടത്താനും പദ്ധതിയൊന്നുമില്ലന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് പൊതുമരാമത്ത് വകുപ്പ്.
മഴക്കാലത്ത് റോഡ് തകര്‍ന്നതിനാല്‍ അപകടങ്ങള്‍ ഇപ്പോള്‍ നിത്യ സംഭവമാണ്. പുത്തന്‍പീടികയില്‍ രൂപം കൊണ്ട കുഴിയില്‍ വീണ് നിരവധി ബൈക്ക് യാത്രികര്‍ക്കാണ് പരുക്കേറ്റത്. നാടുകാണി മുതല്‍ പൂരപ്പുഴ വരെ റോഡ് വീതി കൂട്ടി റബറൈസ് ചെയ്യുന്ന ബ്രഹ്ത് പദ്ധതിയുടെ ഭാഗമായ റോഡിലെ 4 കിലോമീറ്ററിലെ അറ്റകുറ്റപണികള്‍ കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍വഹിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ 450 കോടി വരുന്ന ഈ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ദുരിതത്തിലായ നാട്ടുകാര്‍ അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്താനായി അധികൃതര്‍ക്കതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."