HOME
DETAILS

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

  
January 22, 2026 | 4:14 PM

bahrain occupational safety health council reforms

 


ബഹ്‌റൈന്‍: ബഹ്‌റൈനില്‍ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് കൗണ്‍സിലി-ന്റെ ഘടന പുതുക്കി. ഇതുസംബന്ധിച്ചുള്ള 2026ലെ തീരുമാനം നമ്പര്‍ 5, ബഹ്‌റൈന്റെ ക്രൗണ്‍ പ്രിന്‍സും പ്രധാനമന്ത്രിയുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറപ്പെടുവിച്ചതായി ഔദ്യോഗികമായി അറിയിച്ചു. തീരുമാനം ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തില്‍ വന്നു.

തൊഴിലാളി സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, സാമൂഹ്യ ഇന്‍ഷുറന്‍സ് സംഘടന, പരിസ്ഥിതി-വ്യവസായ സുരക്ഷാ വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ കൗണ്‍സിലില്‍ അംഗങ്ങളാകും. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധിത്വവും പുതിയ ക്രമീകരണം പ്രകാരം ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.

പുതിയ വ്യവസ്ഥകള്‍ പ്രകാരം തൊഴില്‍ മന്ത്രി കൗണ്‍സിലിന്റെ ചെയര്‍മാനായിരിക്കും. ചെയര്‍മാന്‍ ഹാജരാകാത്ത സാഹചര്യത്തില്‍, നിയുക്ത ഡെപ്യൂട്ടി ചെയര്‍മാന്‍ ചുമതല വഹിക്കും. കൗണ്‍സിലിലെ അംഗങ്ങളുടെ കാലാവധി നാല് വര്‍ഷമായി നിശ്ചയിച്ചിട്ടുണ്ടെന്നും, തുടര്‍ന്ന് ആവശ്യാനുസരണം അത് പുതുക്കാവുന്നതുമാണ്.

തൊഴില്‍ മേഖലയില്‍ അപകടങ്ങള്‍ കുറയ്ക്കാനും, തൊഴിലിടങ്ങളില്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും ഈ പുനഃസംഘടന സഹായിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. വ്യവസായ മേഖല, നിര്‍മ്മാണ രംഗം, എണ്ണ-വാതക മേഖല ഉള്‍പ്പെടെ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ മേല്‍നോട്ടം ശക്തമാക്കുന്നതാണ് കൗണ്‍സിലിന്റെ പ്രധാന ഉത്തരവാദിത്വം.

തൊഴിലാളികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നും, രാജ്യത്തെ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Bahrain has restructured its Occupational Safety and Health Council through Decision No. 5 of 2026, strengthening worker protection and safety measures across various industries. The new framework includes government and worker representatives, with the Labour Minister as chairman and a four-year term for council members. The move aims to enhance compliance, safeguard employees’ rights, and promote sustainable labour practices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  2 hours ago
No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  2 hours ago
No Image

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

National
  •  2 hours ago
No Image

ബഹ്‌റൈനും കുവൈത്തും തമ്മിലുളള സഹകരണം ശക്തമാക്കാന്‍ ഉന്നതതല കൂടിക്കാഴ്ച്ച

bahrain
  •  2 hours ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ

crime
  •  2 hours ago
No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  3 hours ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  3 hours ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  3 hours ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  3 hours ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  3 hours ago