ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി പരാതി
മലപ്പുറം: മലപ്പുറം ഗവ. കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ രാഷ്ടീയ പകപോക്കലിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പരാതി. ഒന്നാം വര്‍ഷ മലയാള വിദ്യാര്‍ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ മുഹമ്മദ് ആശിഖിനെയാണ് രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതിയുള്ളത്.
മുഖത്തും ദേഹത്തും പരുക്കേറ്റ ആശിഖിനെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം. അക്രമം പ്രതിരോധിക്കാനെത്തിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമീര്‍ ഹസനു കൈവിരലില്‍ പൊട്ടുണ്ട്. സംഭവത്തില്‍ മലപ്പുറം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും രാഷ്ടീയ പകപോക്കലിന്റെ പേരില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്യുകയായിരുന്നെന്നും എം.എസ്.എഫ് യൂനിറ്റ് ഭാരവാഹികള്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ടു കോളജിനു പ്രിന്‍സിപ്പല്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."