വീണ്ടും മോഷണം; വേങ്ങരയില്‍ പൊലിസ് ഇരുട്ടില്‍തപ്പുന്നു
വേങ്ങര: വേങ്ങരയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായിട്ടും വിഷയത്തില്‍ നടപടിയെടുക്കാതെ പൊലിസ് ഇരുട്ടില്‍തപ്പുന്നു. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയും മാല പൊട്ടിച്ചോടിയതാണ് അവസാനത്തെ സംഭവം.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. പൂച്ചോലമാട് എം.ടി മുഹമ്മദ് ഷാഫിയുടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലികയുടെ രണ്ടു പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചോടിയത്. പൂച്ചോലമാട് ജുമാ മസ്ജിദിനു മുന്‍വശത്തെ ഫര്‍ണിച്ചര്‍ നിര്‍മാണശാലയോടു ചേര്‍ന്നു നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കും മോഷണംപോയി.
അതിനിടെ, പുലര്‍ച്ചെ 2.30ഓടെ അരീക്കുളം എ.കെ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ മോഷണശ്രമം വിഫലമായി. പിന്‍വാതില്‍ തുറന്നു മോഷ്ടാവ് അകത്തുകടക്കുന്നതു ശ്രദ്ധയില്‍പെട്ട അയല്‍വീട്ടിലെ യുവാക്കള്‍ വീട്ടുടമയെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. ആയുധവുമായി പ്രതിരോധിക്കാന്‍ വീട്ടുടമ തയാറെടുക്കുന്നതിനിടെ വാതിലിനടുത്തു ഘടിപ്പിച്ച പാത്രത്തിന്റെ ശബ്ദംകേട്ട് ഇദ്ദേഹത്തിന്റെ മാതാവ് ശബ്ദമുയര്‍ത്തുകയും മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു. പുറത്തു കാത്തിരുന്നവര്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ക്കു പരുക്കേറ്റു. മോഷ്ടാവ് ഉപകരണങ്ങളും ബാഗും ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."