സര്‍ക്കാര്‍ ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു; ഇന്റര്‍വ്യൂ ഒക്ടോബര്‍ 8ന്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയാണ് നിയമിക്കുന്നത്. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
തസ്തിക & ഒഴിവ്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍.
ആറ് മാസത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായം
18 മുതല്‍ 42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
സര്‍വകലാശാല ബിരുദം.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)
ഇന്റര്‍വ്യൂ
യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ഥികള്‍ വയസ് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 8ന് (ചൊവ്വാഴ്ച്ച) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിെ 10.30 മുതല്‍ 11.00 മണിവരെ നടക്കും.
സംശയങ്ങള്‍ക്ക്: 0484 2754000
Employing data entry operators in government hospital Interview on 8th October
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."