പേരന്റ്‌സ് അലര്‍ട്ട് എസ്.എം.എസ് സിസ്റ്റം പുതുമയായി
മൂവാറ്റുപുഴ: വിദ്യാര്‍ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ ഉടന്‍ വീട്ടിലറിയുന്ന സംവിധാനമൊരുക്കി ഈസ്റ്റ് മാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹാജരെടുത്ത ശേഷം ക്ലാസില്‍ നിന്ന് മുങ്ങിയാല്‍ വീട്ടില്‍ സന്ദേശമെത്തുന്ന പേരന്റ്‌സ് അലര്‍ട്ട് എസ്.എം.എസ്. സിസിറ്റം(പി.എ.എസ്.എസ്) ആപ്ലിക്കേഷനാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം മഞ്ച സ്‌കൂളിലെ അധ്യാപകനായ സെയ്ദ് ഷിയാസാണ് സ്‌കൂളിന് വേണ്ടി സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹാജരെടുത്തശേഷം ക്ലാസിലില്ലാത്തവരുടെ ലിസ്റ്റ് ക്ലാസ് ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തുന്നത്. കൂടാതെ കുട്ടികളുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ച് കൊണ്ടും സന്ദേശമയക്കും.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ റഹീം, അധ്യാപകരായ എ.വി.ബിന്ദുമോള്‍, ടി.എ.സുജ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍, വൈസ് പ്രസിഡന്റ് കെ.യു.ബേബി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ഫാത്തിമ റഹീം, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ജയശ്രി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."