സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത
റിയാദ്:സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 13, ഞായറാഴ്ച വരെ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതായി രാജ്യത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം സഊദി അറേബ്യയുടെ വിവിധ മേഖലകളിൽ ഒഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി അറിയിപ്പ് നൽകിയിട്ടുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയും, ആലിപ്പഴ വർഷവും, കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അസീർ, ജസാൻ, അൽ ബാഹ എന്നിവിടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഈസ്റ്റേൺ പ്രൊവിൻസ്, മദീന എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യത മുന്നറിയിപ്പുണ്ട് .താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലാശയങ്ങളിലും, താഴ്വരകളിലെ അരുവികളും നീന്താൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."