HOME
DETAILS
MAL
പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റു
backup
August 31 2016 | 21:08 PM
വള്ളിക്കുന്ന്: ആരോപണ വിധേയനായ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ് കുമാര്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ പുതിയ സെക്രട്ടറിയായി പി.സി സാമുവലിനെ നിയമിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഡി. വൈ. എഫ്. ഐ മേഖല സെക്രട്ടറി എന്‍.പി സജീഷ് നല്‍കിയ പരാതിയില്‍ പഞ്ചായത്ത് ഡയറകര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ പഞ്ചായത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ സീല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."