കശ്മീരില്‍ ജമാഅത്തിന് വന് പരാജയം
ന്യൂഡല്‍ഹി: പത്തു വര്‍ഷത്തിന് ശേഷം ജമ്മു കാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മത്സരിച്ച പത്തില്‍ എട്ടിലും ജമാഅത്തെ ഇസ്ലാമിക്ക് കെട്ടിവെച്ച് കാശ് നഷ്ടപ്പെട്ടു. അവാമി ഇത്തിഹാദ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടും പ്രമുഖ നേതാക്കളെ പോലും ജനം തിരസ്‌കരിച്ചു. കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയായതിനാല്‍ സ്വതന്ത്രനായാണ് പത്ത് മണ്ഡലങ്ങളില്‍ മത്സരിച്ചത്. കശ്മീരിലെ ജനാധിപത്യ ശക്തികളെ തുരങ്കം വെക്കാനായി ബി.ജെ.പി.യാണ് ജമാഅത്ത് അടക്കമുള്ള കക്ഷികള്‍ക്ക് സഹായം ചെയ്യുന്നതെന്ന ആരോപണം ശക്തമായിരുന്നു.
ജമാഅത്ത് രണ്ടു തവണ ജയിച്ച കുല്‍ഗാമില്‍ കോണ്‍ഗ്രസ്- നാഷനല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.എം. സ്ഥാനാര്‍ഥി യൂസുഫ് തരിഗാമിക്കെതിരെ മത്സരിച്ച സയാര്‍ റെഷിയായിരുന്നു ജമാഅത്തിന്റെ ഏറ്റവും പ്രമുഖ സ്ഥാനാര്‍ഥി. ജമാഅത്തിന്റെ ഫലാഹെ ആം എന്ന ജീവകാരുണ്യ ട്രസ്റ്റിന്റെ ചെയര്‍മാനായ റെഷി ഇവിടെ ഏറെ ബഹുമാന്യനായിട്ടും തെരഞ്ഞെടുപ്പില്‍ തോറ്റത് ജമാഅത്ത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനുള്ള പ്രഹരമാണ്. റെഷിക്ക് 25796 വോട്ട് ലഭിച്ചപ്പോള്‍ 33634 വോട്ടോടെ സി.പി.എമ്മിലെ തരിഗാമി ജയം ആവര്‍ത്തിച്ചു.
പുല്‍വാമയില്‍ ഡോ. തലത് മജീദിന് 1833 വോട്ട് മാത്രം ലഭിച്ചപ്പോള്‍ സോപോറില്‍ മന്‍സൂര്‍ അഹമ്മദ് കാലുവിന് കിട്ടിയത് 406 വോട്ട് മാത്രം. സൈനപൊരയിലെ ജമാഅത്ത് സ്ഥാനാര്‍ഥി ഐജാസ് അഹമ്മദ് പി.ഡി.പിയില്‍ നിന്ന് ടിക്കറ്റ് കിട്ടാതെ മാറിയതായിട്ടും 13000 വോട്ട് മാത്രം ലഭിച്ചു.
ലോക്സഭാംഗമായ എഞ്ചിനീയര്‍ റാഷിദിന്റെ പാര്‍ട്ടിയുമായി ജമാഅത്തിന്റെ സഖ്യം അവസാന നിമിഷമാണ് ഉണ്ടായത്. അതും ഗുണം ചെയ്തില്ല. റാഷിദിന്റെ അവാമി ഇത്തിഹാദ്പാര്‍ട്ടിക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഏതാനും മാസങ്ങള്‍ മുമ്പ് റാഷിദ് നേടിയ വോട്ടു പോലും ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയില്ല. അല്‍താഫ് ബുഖാരി, ഗുലാം നബി ആസാദ് എന്നിവരുടെ പാര്‍ട്ടികളും ഒരു സ്വാധീനവും ചെലുത്താന്‍ കഴിയാതെ പോയവരാണ്.
Jamaat-e-Islami faced a significant defeat in the recent Jammu and Kashmir Assembly elections, losing in eight out of ten constituencies despite an alliance with the Awami Ittihad Party. This setback highlights challenges for the group amid allegations of external support for rival parties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."