ഇനി പഴം തിന്നാല്‍ തൊലി വലിച്ചെറിയല്ലേ...! കാലിലെ വിള്ളല്‍ മാറാന്‍ സൂപ്പറാണിവന്‍
കാല്‍പാദം വരണ്ടു പൊട്ടുന്നത് ചിലര്‍ക്കു പതിവാണ്. പാദത്തിലെ ഈ ചര്‍മം വിണ്ടുകീറുന്നതാണ് ഇതിനു കാരണം. ഇങ്ങനെ കാല്‍പാദം വിള്ളുമ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നല്ല വേദനയായിരിക്കും. മാത്രമല്ല അവിടെ അഴുക്കും പൊടിയും അടിഞ്ഞുകൂടാനും അതുവഴി അണുബാധയേല്‍ക്കാനും കാരണമാവും.
വേദന നീര് പഴുപ്പ് എന്നിവയ്ക്കും ഇതു കാരണമാവുന്നു. എന്നാല്‍, ഈ വിണ്ടുകീറല്‍ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിന് പ്രധാനമായും വേണ്ടത് പഴത്തിന്റെ തൊലി മാത്രം. കാലിലെ വിണ്ടുകീറല്‍ അകറ്റാന്‍ പഴത്തൊലി എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം
പഴത്തൊലിയെ നമ്മള്‍ ആരും മൈന്‍ഡ് ചെയ്യാറില്ല. കാരണം പഴം കഴിച്ചുകഴിഞ്ഞാല്‍ നമ്മള്‍ വെറുതേ വലിച്ചെറിയുന്ന ഒരു സാധനമാണ് ഈ പഴത്തൊലി. എന്നാല്‍, ഈ പഴത്തൊലിക്ക്് നിരവധി സൗന്ദര്യ ഗുണങ്ങളാണുള്ളത്. പ്രത്യേകിച്ച്, നമ്മുടെ ചര്‍മം നല്ല പോലെ മോയ്‌സ്ചറൈസ് ചെയ്ത് നിലനിര്‍ത്താനും പഴത്തൊലി സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാനും ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനും പഴത്തൊലി വളരെയധികം സഹായിക്കുന്നു.
കാലിലെ വര, വിള്ളല്‍ എന്നിവ അകറ്റാന്‍ പഴത്തൊലി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പഴത്തൊലിയ്ക്ക് ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും പഴത്തൊലിയില്‍ വിറ്റമിന്‍ എ, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് കാലിലെ വരകളും വിള്ളലും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
കൂടാതെ, ഇതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചര്‍മത്തെ മോയിസ്ചറൈസ് ചെയ്യാനും സഹായിക്കുന്നതാണ്. ഇതില്‍ ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ എക്‌സിമ പോലെയുള്ള രോഗാവസ്ഥകള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്.
എങ്ങനെ ഉണ്ടാക്കാം
ഒരു പഴത്തൊലിയും ഒരു സ്പൂണ്‍ തേനുമാണ് ഇതിനായി വേണ്ടത്. ഇവ നല്ലപോലെ മിക്‌സിയുടെ ജാറിലിട്ട് പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഉപയോഗിക്കേണ്ടത്
ഒരു പരന്ന പാത്രത്തില്‍ നേരിയ ചൂടില്‍ ചൂട് വെള്ളം എടുക്കുക. ഇതില്‍ കാല് ഒരു 20 മിനിറ്റ് മുക്കി വച്ചതിന് ശേഷം തുടച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് കാല്‍ വിണ്ടിരിക്കുന്ന ഭാഗത്ത് നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. അതിനുശേഷം വീണ്ടും കാല് തുടച്ച് ഒരു മോയിസ്ചറൈസര്‍ പുരട്ടുക. ഇത്തരത്തില്‍ എല്ലാ ദിവസവും ചെയ്യുന്നത് കാലിലെ വിള്ളല്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്നതാണ്.
അതുപോലെ കാലുകളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടതും ആവശ്യമാണ്. അതിനാല്‍, കാല് ചെറുചൂടുവെള്ളത്തില്‍ മുക്കി വെച്ചതിന് ശേഷം നല്ല പോലെ കല്ലില്‍ ഉരച്ചു കഴുകുന്നതും വിള്ളലിന് ചുറ്റും മൃതകോശങ്ങള്‍ അടിഞ്ഞുകൂടി ഇരിക്കുന്നത് കുറയ്ക്കാനും തൊലിയുടെ കട്ടി കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, കാല് നല്ല സോഫ്റ്റാകാനും ഇത് സഹായിക്കുന്നതാണ്. ഇതിനു ശേഷം പഴത്തൊലി പേസ്റ്റ് കാലില്‍ പുരട്ടിയാല്‍ വളരെയധികം ഗുണം ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."