കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്; ലാസ്റ്റ് ഡേറ്റ് ഒക്ടോബര്‍ 31
ജാഫര്‍ കല്ലട
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, മ്യൂസിക്, സംസ്‌കൃത കോളജുകളിലേയും യൂനിവേഴ്‌സിറ്റികളിലേയും ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് 2024-25 അധ്യായന വര്‍ഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് കോളജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
മുന്‍വര്‍ഷങ്ങളിലെ ഓണ്‍ലൈന്‍ രീതിയില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഓഫ്‌ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. വര്‍ഷം 10000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രിതലം മുതല്‍ ബിരുദാനന്തര തലം വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുക. 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് വരുമാന പരിധിയില്ല. 90 ശതമാനമോ കൂടുതലോ ഉള്ളവര്‍ക്ക് വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 85 ശതമാനമോ അതിലധികമോ മാര്‍ക്കുള്ള ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കും തുക അനുവദിക്കും.
www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കണം. കൂടാതെ forms.gle/BX6Y6jCae2e27Q1Z6 എന്ന ഗൂഗിള്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുകയും വേണം. അനുബന്ധ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷയും ഗൂഗില്‍ ഫോമും കോളജുകളില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 31.
State Merit Scholarship for College Students Last date is 31 October
ഓവർസീസ് സ്‌കോളർഷിപ്പ്: തീയതി നീട്ടി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25 വരെ നീട്ടി. അപേക്ഷകൾ https://egrantz.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെ സമർപ്പിക്കാം.ഫോൺ: 0471-2727379.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."