കണ്ടക്ടറെ മര്‍ദിച്ചെന്ന് ആരോപണം; എടപ്പാളില്‍ മിന്നല്‍ ബസ് പണിമുടക്ക്
എടപ്പാള്‍: നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്നു ബസ് ജീവനക്കാരനെ മര്‍ദിച്ചതായി ആരോപിച്ച് എടപ്പാളില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. എടപ്പാള്‍ പൊന്നാനി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ത്രീസ്റ്റാര്‍ ബസ് ജീവനക്കാരന് നടുവട്ടം പാക്കത്ത് ഭരതന് (45) മര്‍ദനമേറ്റെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്.
ഇന്നലെ വൈകിട്ട് നാലോടെ എടപ്പാള്‍ അംശകച്ചേരിയിലായിരുന്നു സംഭവം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ലെന്നാരോപിച്ചു ഒരുവിഭാഗം നാട്ടുകാരും വിദ്യാര്‍ഥികളും ബസ് തടയുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. ഇതോടെ ബസ് പാതിവഴിയില്‍ ഓട്ടം നിര്‍ത്തി. അതോടെ വിവിധ ബസുകളിലുണ്ടണ്ടായിരുന്ന യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. പരുക്കേറ്റ ജീവനക്കാരനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."