HOME
DETAILS

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

  
Web Desk
October 16, 2024 | 7:12 AM

Over 400000 Children in Lebanon Displaced and Homeless Due to Conflict

ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ വെറും മൂന്നാഴ്ചക്കിടെ ലെബനാനില്‍ നാല് ലക്ഷം കുഞ്ഞുങ്ങള്‍ തെരുവില്‍. വീടുകളുടെ സുരക്ഷയില്‍ നിന്നും പ്രിയപ്പെട്ടവരുടെ സ്‌നേഹത്തില്‍ നിന്നും കൂട്ടുകാരുടെ കളിയാരവങ്ങളില്‍ നിന്നും പറിച്ചെറിയപ്പെട്ട് തെരുവിന്റെ ഭീതിദമായ ഇരുട്ടിലേക്ക്. എങ്ങോട്ടു പോകണമെന്നറിയാതെ.  പെയ്തിറങ്ങുന്ന മരണമഴകള്‍ തട്ടിത്തെറിപ്പിക്കുന്ന തീപ്പൊരികളാണിപ്പോള്‍ അവര്‍ക്കു മുന്നില്‍ വെളിച്ചം തീര്‍ക്കുന്നത്. ബോംബുകള്‍ തീര്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങളാതൊന്നും കേള്‍ക്കാനില്ലാത്ത അവസ്ഥ.

ഒരു വര്‍ഷം കൊണ്ട് ഗസ്സയെ മരണതീരമാക്കിയ ഇസ്‌റാഈല്‍ ലെബനാനില്‍ എത്തിയപ്പോഴുള്ള അവസ്ഥയാണിത്. വെറും മൂന്നാഴ്ചക്കിടെ ലബനാനില്‍ നാല് ലക്ഷം കുട്ടികള്‍ ഭവനരഹിതരായതായെന്ന കണക്ക്  യു.എന്‍ ആണ് പുറത്തു വിട്ടത്. ആക്രമണത്തെത്തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ ഇതുവരെ മൊത്തം 12 ലക്ഷം പേരാണ് പലായനം ചെയ്തത്. ഇവരെല്ലാം വടക്കന്‍ ബെയ്‌റൂത്തില്‍നിന്നാണ് പലായനം ചെയ്തതെന്ന് യുനിസെഫിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെഡ് ചൈബാന്‍ പറഞ്ഞു. ഭവനരഹിതരായവര്‍ക്ക് താമസിക്കാനായി അഭയകേന്ദ്രങ്ങളാക്കി മാറ്റിയ സ്‌കൂളുകള്‍ അദ്ദേഹം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണം ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മൂന്നാഴ്ചക്കിടെ ലബനാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2500നടുത്താണെന്നാണ് കണക്ക്. പരുക്കേറ്റവരും നിരവധി. അതിനിടെ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ സമാധാന നീക്കങ്ങളും ഊര്‍ജിത മാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇസ്‌റാഈലില്‍ നിന്നുള്ള ചില ഉറപ്പുകള്‍ ജോ ബൈഡന്‍ ഭരണകൂടം നല്‍കിയതായി ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു. ഞങ്ങള്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം പുലരണമെന്ന് ആവശ്യപ്പെടുന്നു നജീബ് മീഖാതി പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പരിഹാരം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലബനാന്‍ സന്ദര്‍ശിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. ലബനാനിലെ സമാധാന ദൗത്യസേനയില്‍ ഇറ്റലിയും അംഗമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago