HOME
DETAILS

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

  
October 21 2024 | 04:10 AM

ATM robbery in Koilandi The complainant and his friend were taken into custody

കോഴിക്കോട്: കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയില്‍. പരാതിക്കാരനായ സുഹൈലും രണ്ടു സുഹൃത്തുക്കളായ താഹ, യാസിര്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. യാസറിന്റെ പക്കല്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു.

സുഹൈലിന്റെ അറിവോടെ നടത്തിയ നാടകമാണ് കവര്‍ച്ചയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കണ്ണില്‍ മുളകു പൊടി വിതറി ബന്ദിയാക്കിയാണ് പണം കവര്‍ന്നതെന്ന സംഭവം വ്യാജമാണെന്ന് പൊലിസ്. ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയരംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് സൂചിപ്പിച്ചു. 

എന്നാല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി തന്നെ അന്വേഷിച്ചു വരികയാണെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നെന്നായിരുന്നു പരാതി. എടിഎം ജീവനക്കാരനായ തിക്കോടി സ്വദേശി സുഹൈലിനെ കാറില്‍ ബന്ദിയാക്കിയാണ് 72 ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നത് എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടി ; ചുമതല വകുപ്പ് മേധാവിമാർക്ക്

Kerala
  •  4 days ago
No Image

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഇന്നലെയും ആടിനെ കൊന്നു; തെരച്ചിൽ ഊർജ്ജിതം

Kerala
  •  4 days ago
No Image

2025 ഐപിഎല്ലിൽ രാജസ്ഥനായി സഞ്ജു ആ പൊസിഷനിൽ ബാറ്റ് ചെയ്യണം: നിർദ്ദേശവുമായി അശ്വിൻ 

Cricket
  •  4 days ago
No Image

ഇനി ഇറങ്ങാം പരിശോധനയ്ക്ക് ; മോട്ടോർ വാഹന വകുപ്പിന് 20 വാഹനങ്ങൾ അനുവദിച്ചു

Kerala
  •  4 days ago
No Image

ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

Kerala
  •  4 days ago
No Image

ഹസാർഡിന് ശേഷം ഒരേയൊരാൾ മാത്രം; ചെൽസിക്കൊപ്പം ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട

Football
  •  4 days ago
No Image

ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ കോൺ​ഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

Kerala
  •  4 days ago
No Image

ആ ഒറ്റ കാരണം കൊണ്ട് സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല; റിപ്പോർട്ട്

Cricket
  •  4 days ago
No Image

ബോബി ചെമ്മണൂര്‍ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

Kerala
  •  4 days ago
No Image

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും; പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ചടങ്ങിലെ മുഖ്യാതിഥി

National
  •  5 days ago