HOME
DETAILS

തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.)ല്‍ ഗവേഷണം: അപേക്ഷ 31 വരെ

  
Ashraf
October 25 2024 | 11:10 AM

Research at Indian Institute of Space Science and Technology IIST Thiruvananthapuram Application till 31

 

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]

കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള കല്‍പിത സര്‍വകലാശാലയായ തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡിപ്പാര്‍ട്ടുമെന്റുകള്‍
എയ്‌റോസ്‌പെയ്‌സ് എന്‍ജിനിയറിങ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് സ്‌പെയ്‌സ് സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലാണ് ഗവേഷണത്തിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,000 രൂപ പ്രതിമാസ ഫെലോഷിപ്പ് ലഭിക്കും. രണ്ടുവര്‍ഷത്തിനു ശേഷം മികവിനനുസരിച്ച് ഫെലോഷിപ്പ് പ്രതിമാസം 42000 രൂപയായി വര്‍ധിപ്പിക്കാം.

യോഗ്യത
അപേക്ഷാര്‍ഥിക്ക് 2024  ഒക്ടോബര്‍ 31 ന് 35 വയസ് കവിയാന്‍ പാടില്ല. എന്‍ജിനീയറിങ്/ ടെക്‌നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്/ ഹുമാനിറ്റീസ്/മാനേജ്‌മെന്റ്/സോഷ്യല്‍ സയന്‍സസ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ (ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് 55 ശതമാനം മതി) കുറയാതെ മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്കും  അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി സി. എസ്.ഐ.ആര്‍ നെറ്റ്‌ജെ.ആര്‍.എഫ്/ലെക്ചര്‍ഷിപ്പ്/എല്‍.എസ്/എന്‍.ബി.എച്ച്.എം/ജെസ്റ്റ്/ഗേറ്റ് യോഗ്യത നേടിയിരിക്കണം. 

75 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ ബി.ഇ/ ബി.ടെക് ബിരുദവും സാധുവായ ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/പി .ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് 70 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡ് മതി. ഐ.ഐ.ടി./ഐ.ഐ.എസ്.ടി.യില്‍നിന്നും ബി.ഇ/ബി.ടെക് ഡ്യുവല്‍ ഡിഗ്രി (എന്‍ജിനിയറിങ് ബാച്ച്‌ലര്‍ ബിരുദവും സയന്‍സ് മാസ്റ്റേഴ്‌സും) ഉള്ളവര്‍ക്ക് ഗേറ്റ് യോഗ്യത വേണ്ട. സയന്‍സ്/ ഹുമാനിറ്റീസ് / മാനേജ്‌മെന്റ് / സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ നാല് വര്‍ഷ ബാച്‌ലര്‍ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ സി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് ജെ.ആര്‍.എഫ്./എല്‍.എസ്./എന്‍.ബി.എച്ച്.എം/ജസ്റ്റ്/ഗേറ്റ് യോഗ്യതയുമുള്ളവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
ഒക്ടോബര്‍ 31നകം admission.iist.ac.in  വഴി  അപേക്ഷിക്കണം. 700 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക / ഭിന്നശേഷി വിഭാഗക്കാര്‍ക്കും പെണ്‍കുട്ടികള്‍ക്കും 350 രൂപ മതി. അര്‍ഹതക്കനുസരിച്ച്  ഒരാള്‍ക്ക് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പരമാവധി നാല് മേഖലകളിലേക്ക്  അപേക്ഷിക്കാം. 


ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ് നവംബര്‍ 23ന് നടക്കും. ഡിസംബര്‍ മൂന്നിന് ഫലമറിയാം. ഡിസംബര്‍ 17 നും 20 നുമിടയില്‍ ഐ.ഐ.എസ്.ടി കാംപസില്‍ അഭിമുഖമുണ്ടാകും. അന്തിമ ലിസ്റ്റ് ഡിസംബര്‍ 27ന് പ്രസിദ്ധീകരിക്കും. ജനുവരി ഏഴ് മുതലാണ്  ക്ലാസുകള്‍ ആരംഭിക്കുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം admission.iist.ac.inല്‍.

Research at Indian Institute of Space Science and Technology IIST Thiruvananthapuram Application till 31



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  14 hours ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  14 hours ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  15 hours ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  15 hours ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  15 hours ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  16 hours ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  16 hours ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  16 hours ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  16 hours ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  17 hours ago

No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  a day ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  a day ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  a day ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  a day ago