HOME
DETAILS

'അമ്മ'യിൽ നിന്ന് മോശം അനുഭവമില്ല: ഷംന 

  
Web Desk
October 28, 2024 | 7:05 PM

No bad experience from Amma organization Shamna Kasim

ദുബൈ: 'അമ്മ'യിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും, താൻ ഇപ്പോഴും സംഘടനയിൽ അംഗമാണെന്നും ഷംന കാസിം ദുബൈയിൽ തൻ്റെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഖ്യാപന ചടങ്ങിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

മലയാള ചലച്ചിത്ര രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാ മാറ്റങ്ങളും നല്ലതിനാണെന്നും കൂടുതൽ അനുഭവസമ്പത്തുള്ള മുതിർന്ന നടിമാർ മുൻകൈ എടുത്ത് ഇപ്പോഴുള്ള അവസ്ഥക്ക് മാറ്റം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
നൃത്തത്തോടും ഷോകളോടുമുള്ള അഭിനിവേശം മൂലം തന്നെ മികച്ച മലയാള സിനിമകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. സിനിമയിൽ വേഷം തരണമെങ്കിൽ മൂന്ന് മാസത്തോളം ഷോകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രമുഖ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ഷംന കൂട്ടിച്ചേർത്തു. സംവിധായകന്റെ ആവശ്യം നിരാകരിച്ചു. അന്ന് സിനിമക്ക് വേണ്ടി നൃത്തവും ഷോകളും ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ന് സിനിമയും ഷോയും ഇല്ലാത്ത  അവസ്ഥ വന്നേനെ.

അന്യഭാഷകളിൽ ഇപ്പോഴും സജീവമാണ്. സമുദ്രക്കനിയുമൊത്ത് ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും വെബ് സീരീസുകളിലും വേഷങ്ങൾ ചെയ്യുന്നു. എന്തുകൊണ്ട് മലയാള സിനിമ മാത്രം തന്നെ ഒഴിവാക്കുന്നുവെന്നറിയില്ല. ഇന്ന് ഇൻഫ്ളുവന്സർമാരെപോലും അഭിനയിപ്പിക്കാൻ സംവിധായകർക്ക് മടിയില്ല. മമ്മുട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടും ഷോകൾ ചെയ്യുന്നു എന്ന കാരണത്താൽ തന്നെ മാറ്റിനിർത്തുകയാണ് ചെയ്തത്. ഏറെ പ്രതീക്ഷകളോടെ ചെയ്ത ചട്ടക്കാരി എന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കാതെ വന്നപ്പോൾ സിനിമാഭിനയം നിർത്തി നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്ന് വിചാരിച്ചിരുന്നുവെന്നും ഷംന പറഞ്ഞു.

No bad experience from Amma' organization: Shamna Kasim

 



 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  4 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  4 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  4 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  4 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  4 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  4 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  4 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  4 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  4 days ago