HOME
DETAILS

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

  
Web Desk
October 31, 2024 | 4:46 AM

UN Human Rights Committee Criticizes Frances Hijab Ban for Athletes

പാരിസ്: ഹിജാബ് ധരിക്കുന്ന കായിക താരങ്ങളെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞ ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധസമിതി. ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കായിക മത്സരങ്ങളില്‍ ഹിജാബിനേര്‍പ്പെടുത്തിയ വിലക്ക് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും സമിതി കൂട്ടിച്ചേര്‍ത്തു.

'ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാംസ്‌കാരികവും കായികവുമായ ജീവിതത്തില്‍ പങ്കെടുക്കാനും അവര്‍ ഭാഗമായ ഫ്രഞ്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും പങ്കെടുക്കാനും തുല്യ അവകാശം ഉണ്ടായിരിക്കണം,' എട്ട് സ്വതന്ത്ര യുഎന്‍ വിദഗ്ധര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ഒരു വ്യക്തിക്ക് അയാളുടെ മതം, സ്വത്വം, വിശ്വാസം എന്നിവ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് വിദഗ്ധ സമിതി പറഞ്ഞു.

പാരീസ് ഒളിമ്പിക്സിനിടെ ഫ്രാന്‍സ് തങ്ങളുടെ കായികതാരങ്ങള്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago