HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

  
November 02, 2024 | 6:18 AM

Gaza Violence Escalates 84 Dead Many Children Among Victims

ഗസ്സ: ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല. വടക്കന്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 ലധികം കുട്ടികള്‍ ഉള്‍പ്പെടെ 84 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ 14 പേര്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ഷെല്ലാക്രമണത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് അല്‍അവ്ദ ആശുപത്രിയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നുസൈറത്തിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സ്റ്റാഫ് അംഗം ലൂയിസ് വാട്ടറിഡ്ജ്, ഇവിടെ സ്ഥിതിഗതികള്‍ തികച്ചും ഭയാനകമാണ് എന്ന് അറിയിച്ചു. ഗസ്സയില്‍ ആറ് മാസത്തിനിടെ താന്‍ അനുഭവിച്ച ഏറ്റവും മോശം ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്നും അവര്‍ പറഞ്ഞു.

സയണിസ്റ്റ് സൈന്യം കുടിയൊഴിപ്പിച്ച ഫലസ്തീനികള്‍ അഭയകേന്ദ്രമായി ഉപയോഗിച്ച ഒരു സ്‌കൂളായിയിരുന്നു നുസൈറത്തിലെ ലക്ഷ്യങ്ങളിലൊന്ന്. ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള 200 ഓളം സ്‌കൂളുകളാണ് അധിനിവേശ സൈന്യം ആക്രമിച്ചത്. 

ഒന്നിലധികം കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി നുസൈറാത്തിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ദൃസാക്ഷിയായ അബു മുഹമ്മദ് അല്‍തവീല്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും.

ഇസ്‌റാഈല്‍ ആക്രമണം മറ്റ് ഭാഗങ്ങളിലും തുടര്‍ന്നു. തെക്കന്‍ ഖാന്‍ യൂനിസിലും വടക്കന്‍ ഗാസ സിറ്റിയിലും ഡസന്‍ കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 

നാവികസേനയുടെ യുദ്ധക്കപ്പലുകള്‍, ജെറ്റ് യുദ്ധവിമാനങ്ങള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മധ്യ പൂര്‍വ്വേഷ്യയിലേക്ക് വിന്യസിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Reports indicate a significant escalation of violence in Gaza, resulting in the loss of 84 lives, with over 50 children among those affected. The situation remains tense, with Lebanon also experiencing airstrikes [No relevant search results found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  3 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  4 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  4 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  5 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  5 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  5 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  5 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  5 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  5 hours ago