HOME
DETAILS

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

  
ഹാറൂൻ റശീദ് എടക്കുളം 
November 03, 2024 | 3:06 AM

Disabled and sick people should be considered in PSC exams

തിരുന്നാവായ: പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാർക്കും രോഗികൾക്കും പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ശക്തമാകുന്നു. പി.എസ്.സി പരീക്ഷാ സെൻ്ററുകളുടെ കംഫർട്ട് ലെവൽ അധികൃതർ പരിശോധിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.  കാഴ്ച്ചാവെല്ലുവിളി നേരിടുന്നവർക്ക് അപേക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേകം കിയോസ്കുകൾ സ്ഥാപിക്കാൻ ഹൈക്കോടതി പി.എസ്.സിയോടും സർക്കാരിനോടും നിർദ്ദേശിച്ചിരിക്കുകയാണ്. 

ടൈപ് വൺ പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഉൾപ്പെടെയുള്ളവ പരീക്ഷാ ഹാളിൽ കൊണ്ടുവരാൻ അനുവദിക്കണമെന്ന നിരന്തരആവശ്യം ഒടുവിൽ പി. എസ്.സിയും അംഗീകരിച്ചിട്ടുണ്ട്. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പുവരുത്താൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തുണ്ട്. എന്നാൽ പല പരിഷ്കരണങ്ങളിലും ഈ തുല്യത നഷ്ടമാകുന്നുണ്ട് എന്ന ആക്ഷേപവും ഉയരുന്നു.

2020 ആഗസ്റ്റിലാണ് പരീക്ഷാ രീതിയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പി.എസ്.സി രൂപീകരിച്ചത് മുതല്‍ ഒറ്റപ്പരീക്ഷയിലൂടെ ഉദ്യോഗാര്‍ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ്. ഇത് പരിഷ്‌കരിച്ചാണ് സെന്‍ട്രല്‍ സര്‍വിസുകളില്‍ ഉള്ളതുപോലെ പരീക്ഷകള്‍ രണ്ട് ഘട്ടമായി നടപ്പാക്കാന്‍ തീരുമാനമായത്.

 തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല, കറുപ്പ് ബോള്‍പേന എന്നിവ മാത്രമാണ് പരീക്ഷാഹാളില്‍ അനുവദിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാർ പോലും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. സമയം അറിയുന്നതിന്  ക്ലോക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെന്ററില്‍ ഒരുക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ട്.  ഓരോ ഉത്തരങ്ങളും സമയബന്ധിതമായി നിർവഹിക്കാൻ  പരീക്ഷാ ഹാളിൽ ക്ലോക്കിന്റെ ആവശ്യകത കൂടുതലാണ്. 

പരീക്ഷ എഴുതുന്നവരുടെ കംഫര്‍ട്ട് ലെവല്‍ പരിഗണിക്കപ്പെടുന്നില്ലന്ന  ആക്ഷേപവുമുണ്ട്. ചില സ്‌കൂളുകളില്‍ നല്ല ബെഞ്ചോ ഡെസ്‌കോ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകാറില്ല. കടുത്ത വേനലിൽ പോലും ഫാൻ സൗകര്യവും ലഭിക്കാറില്ല.
ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കാ​ഴ്ച​ വെല്ലുവിളി നേരിടുന്നവർ അട​ക്ക​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്രത്യേകം സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ (കിയോസ്കുകൾ) ഒ​രു​ക്കാ​ൻ സ​ർ​ക്കാ​റി​നും പി.​എ​സ്.​സി​ക്കും ബാ​ധ്യ​ത​ ഉണ്ടെ​ന്ന്​ ഹൈ​കോ​ട​തി നിർദേശിച്ചിരിക്കയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

uae
  •  21 minutes ago
No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  30 minutes ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു: ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദേശം

Kerala
  •  31 minutes ago
No Image

കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം

National
  •  31 minutes ago
No Image

ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം

uae
  •  an hour ago
No Image

ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം

National
  •  an hour ago
No Image

പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

International
  •  an hour ago
No Image

​ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്

uae
  •  2 hours ago
No Image

കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു

Kerala
  •  2 hours ago
No Image

പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി

Kerala
  •  2 hours ago