HOME
DETAILS
MAL
ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും
Web Desk
November 03 2024 | 06:11 AM
ന്യൂഡല്‍ഹി: ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെ മുഖ്യാഥിതിയായി ഇന്ത്യ ക്ഷണിക്കുകയാണെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന നാലാമത്തെ ഇന്തോനേഷ്യന്‍ നേതാവാകും അദ്ദേഹം.
1950ല്‍ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാര്‍ണോയായിരുന്നു മുഖ്യാതിഥി.
2011ല്‍ അന്നത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബാങ് യുധോയോനോ മുഖ്യാതിഥിയായി, തുടര്‍ന്ന് 2018ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയായിരുന്നു മറ്റു ആസിയാന്‍ നേതാക്കള്‍ക്കൊപ്പം മുഖ്യാതിഥിയായത്.
ഇന്തോനേഷ്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികമാണ് 2024ല്‍ ഇന്ത്യ ആഘോഷിക്കുന്നത്. ഇന്തോനേഷ്യയുമായി ഇന്ത്യക്ക് ശക്തമായ സാമ്പത്തിക, പ്രതിരോധ, സാംസ്കാരിക ബന്ധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."