HOME
DETAILS

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

  
Farzana
July 14 2025 | 04:07 AM

Nipah Victim in Palakkad Used Public Transport for Travel Confirm Authorities

തിരുവനന്തപുരം: പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് അധികൃതര്‍. രോഗബാധിതനായ ശേഷമുള്ള ഇയാളുടെ യാത്രകളെല്ലാം. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോവാറുണ്ടായിരുന്നതും കെ.എസ്.ആര്‍.ടി.സിയില്‍ ആയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 46 പേരാണ് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.  നിരീക്ഷണത്തിന്റേയും ജാഗ്രതയുടേയും ഭാഗമായി ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കൂടാതെ, ഇയാള്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

പാലക്കാട്ട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 


പാലക്കാട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നിപ ബാധിച്ച് 58കാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ഏഴ് പ്രദേശങ്ങളും കാരാക്കുറിശ്ശി പഞ്ചായത്തിലെ മൂന്ന് പ്രദേശങ്ങളും മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ നാല് പ്രദേശങ്ങളും കരിമ്പുഴ പഞ്ചായത്തിലെ മൂന്ന് പ്രദേശങ്ങളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുക, പ്രദേശവാസികള്‍ അല്ലാതെ പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കുക, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറേയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണം എന്നിവയാണ് പുതിയ പുതിയ നിര്‍ദേശങ്ങള്‍.
 

കണ്ടെയിന്റ്മെന്റ് സോണുകള്‍
കുമരംപുത്തൂര്‍ പഞ്ചായത്ത് (മണ്ണാര്‍ക്കാട് താലൂക്ക്)

1. വാര്‍ഡ് നമ്പര്‍ 8 (ചക്കരകുളമ്പ്)

2. വാര്‍ഡ് നമ്പര്‍ 9 (ചങ്ങലീരി)
3. വാര്‍ഡ് നമ്പര്‍ 10 (മോതിക്കല്‍)

4. വാര്‍ഡ് നമ്പര്‍ 11 (ഞെട്ടരക്കടവ്)
5. വാര്‍ഡ് നമ്പര്‍ 12 (വേണ്ടാംകുറിശ്ശി)

6. വാര്‍ഡ് നമ്പര്‍ 13 (കുളപ്പാടം)
7. വാര്‍ഡ് നമ്പര്‍ 14 (ഒഴുകുപാറ)

കാരാക്കുറിശ്ശി പഞ്ചായത്ത് (മണ്ണാര്‍ക്കാട് താലൂക്ക്)
1. വാര്‍ഡ് നമ്പര്‍ 14 (തോണിപ്പുറം)
2. വാര്‍ഡ് നമ്പര്‍ 15 (സ്രാമ്പിക്കല്‍)

3. വാര്‍ഡ് നമ്പര്‍ 16 (വെളുങ്ങോട്)
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി (മണ്ണാര്‍ക്കാട് താലൂക്ക്)
1. വാര്‍ഡ് നമ്പര്‍ 25 (കാഞ്ഞിരംപാടം)
2. വാര്‍ഡ് നമ്പര്‍ 26 (ഗോവിന്ദാപുരം)

3. വാര്‍ഡ് നമ്പര്‍ 27 (ഒന്നാം മൈല്‍)
4. വാര്‍ഡ് നമ്പര്‍ 28 (കാഞ്ഞിരം)

കരിമ്പുഴ പഞ്ചായത്ത് (ഒറ്റപ്പാലം താലൂക്ക്)

1. വാര്‍ഡ് നമ്പര്‍ 4 (കാവുണ്ട)

2. വാര്‍ഡ് നമ്പര്‍ 6 അമ്പലംപാടം)
3. വാര്‍ഡ് നമ്പര്‍ 7 (പൊമ്പ്ര)

 

Health officials confirm that the Nipah-infected individual in Palakkad traveled using public transport, including KSRTC buses, even after showing symptoms. Regular visits to Attappadi three times a week raise concerns of wider exposure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  6 hours ago
No Image

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  6 hours ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  6 hours ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  7 hours ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  7 hours ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  8 hours ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  8 hours ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  8 hours ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  8 hours ago