HOME
DETAILS

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

  
Web Desk
July 14 2025 | 03:07 AM

major fire broke out at ernakulam north

കൊച്ചി: എറണാകുളം നഗരത്തിൽ ഫർണീച്ചർ ഷോപ്പിൽ വൻതീപിടുത്തം. എറണാകുളം നോർത്തിൽ ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ഉപയോ​ഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന ഷോപ്പിലാണ് തീപിടിച്ചത്. ഈ ഷോപ്പിനു തൊട്ടടുത്തായി രണ്ട് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കി. എന്നാൽ ഫയർ ഫോഴ്‌സിന്റെ കൃത്യമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കി.  തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. റോഡ് ഒഴിഞ്ഞ സമയമായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് പെട്ടെന്ന് തന്നെ സ്ഥലത്ത് എത്താനായി. സാധാരണ സമയങ്ങളിൽ ഏറെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന ഒരിടം കൂടിയാണ് ഇത്. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ അടക്കം ഒഴിപ്പിച്ച ഫയർഫോഴ്സ് തീ മറ്റിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിച്ചു. പുറത്തെ തീ അണച്ചിട്ടും അകത്ത് തീ കത്തുന്നുണ്ടായിരുന്നു. പിന്നീട് ഇതും നിയന്ത്രണവിധേയമാക്കി. 

ഷോർട്ട് സർക്യുട്ടല്ല അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. രാത്രി ഷോപ്പ് അടച്ചുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി കടയുടമ പ്രതികരിച്ചു. ഏഴോളം യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നോർത്ത് പാലത്തിനടുത്ത ഒരു റോഡിലെ ഗതാഗതം തടഞ്ഞു. 

 

A major fire broke out at a furniture shop in Ernakulam North, near the Town Hall area. The fire occurred in a shop that sells used furniture. What raised serious concern was the close proximity of two petrol pumps to the burning building.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago