പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത് അട്ടിമറിച്ചതായി ആക്ഷേപം
പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത്
അട്ടിമറിച്ചതായി ആക്ഷേപം
നെടുമങ്ങാട്: സര്‍വീസ് സഹകരണ ബാങ്കുകള്‍ വഴി ക്ഷേമ പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലെത്തിക്കാനുളള സര്‍ക്കാര്‍ തീരുമാനം നെടുമങ്ങാട് നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ അട്ടിമറിച്ചതായി ആക്ഷേപം. നഗരസഭയിലെ വാണ്ട,മുഖവൂര്‍ വാര്‍ഡുകളിലാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് പകരം ഒരു കേന്ദ്രത്തില്‍ വിളിച്ചുവരുത്തി വിതരണം ചെയ്തത്.
കരിപ്പൂര് സ്റ്റുഡന്റസ് ട്യൂറ്റോറിയലിന് സമീപത്തായിരുന്നു പെന്‍ഷന്‍ വിതരണം നടത്തിയത്. ഗുണഭോക്താക്കളോട് അതാത് കൗണ്‍സിലര്‍ നിശ്ചിത സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടുവത്രേ. ഇതനുസരിച്ച് വയോധികരും അവശത അനുഭവിക്കുന്നവരും കിലോമീറ്ററുകള്‍ താണ്ടി നിശ്ചയിച്ച സ്ഥലത്ത് എത്തി. കൗണ്‍സിലര്‍മാരും ചുമതലപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനും ചേര്‍ന്ന് പെന്‍ഷന്‍ തുക വിതരണം ചെയ്ത് മടങ്ങുകയും ചെയ്തു.
വീടുകളില്‍ പെന്‍ഷന്‍ കിട്ടുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ചിരുന്ന രണ്ടു വാര്‍ഡിലെയും നൂറിലധികം വരുന്ന ഗുണഭോക്താക്കള്‍ വഞ്ചിക്കപ്പെട്ടതായാണ് ആക്ഷേപം.വരും മാസങ്ങളിലും ഇതുപോലെ പെന്‍ഷന്‍ വാങ്ങാന്‍ നടന്നുവലയേണ്ടിവരുമെന്നതിനാല്‍ തുക ബാങ്കില്‍ കിട്ടുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്ന അഭിപ്രായത്തിലാണ് ഭൂരിപ ക്ഷം പേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."