HOME
DETAILS

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

  
Web Desk
November 06, 2024 | 7:41 AM

Ilhan Omar Re-Elected to Congress Defeats Pro-Israel Opponent Dalia Al-Aqidi

വര്‍ണവെറിക്കും വംശീയതക്കുമെതിരെ ഉറച്ച ശബ്ദമാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍. ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിയെ ഈസിയായി പരാജയപ്പെടുത്തിയാണ് ഇല്‍ഹാന്‍ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മിനസോട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇത്തവണയും ഇല്‍ഹാം സഭയിലെത്തുന്നത്. ഇരാഖില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ ദലിയ അല്‍ അഖീദിയായിരുന്നു അവരുടെ എതിരാളി. ഇസ്‌റാഈല്‍ അനുകൂലിയായ അവര്‍ സെക്യുലര്‍ മുസ്‌ലിം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 

ഫലസ്തീനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിരവധി ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 76.4 ശതമാനം വോട്ടുകളാണ് ഇല്‍ഹാം നേടിയത്. എതിരാളിക്കാകട്ടെ 23.6 ശതമാനം മാത്രമാണ് നേടാനായത്. 

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത എന്ന ബഹുമതി റാഷിദ താലിബിനൊപ്പം പങ്കുവെച്ചാണ് ഇല്‍ഹാന്‍ കഴിഞ്ഞ തവണ യു.എസ് കോണ്‍ഗ്രസിലെത്തുന്നത്. യു.എസ് കോണ്‍ഗ്രസിലെ ആദ്യ സൊമാലി-അമേരിക്കന്‍ സാന്നിധ്യം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു അവര്‍ക്ക്. ആഫ്രിക്കന്‍ വംശജരുടെയും മുസ്‌ലിങ്ങളുടെയും വനിതകളുടെയും അഭയാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍.

കിഴക്കന്‍ ആഫ്രിക്കയില്‍ ജനിച്ച്, അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ ശബ്ദമായി വളര്‍ന്നഇല്‍ഹാന്റെ ജീവിതം ഒരു മുസ്‌ലിം വനിതയുടെ രാഷ്ട്രീയവിജയത്തിന്റെ ചിത്രം കൂടിയാണ്.

2019 ജനുവരി മുതല്‍ മിനിസോട്ടയില്‍ നിന്നുള്ള പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലാഹി ഒമര്‍ 1982 ഒക്ടോബര്‍ നാലിന് സൊമാലിയയിലെ മൊഗാഡിഷുവിലാണ് ജനിച്ചത്.

സൊമാലിയന്‍ ആഭ്യന്തരയുദ്ധം കാരണം ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം കെനിയയിലേയ്ക്ക് രക്ഷപ്പെട്ട ഒമര്‍ നാല് വര്‍ഷത്തോളം അവിടെ അഭയാര്‍ത്ഥി ക്യാംപിലാണ് കഴിഞ്ഞത്. പിന്നീട് 1995ല്‍ ഒമര്‍ കുടുംബത്തോടൊപ്പം തന്നെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അഭയം തേടിയെത്തുകയായിരുന്നു.

വിര്‍ജീനിയയിലെ സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് നിറത്തിന്റെ പേരിലും ഹിജാബ് ധരിച്ചതിന്റെ പേരിലും നിരവധി എതിര്‍പ്പുകളും ഭീഷണികളും നേരിടേണ്ടി വന്നിരുന്നു അവര്‍. തന്റെ അനുഭവങ്ങള്‍ക്കെതിരെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ സംസാരിച്ചു. കുഞ്ഞായിരിക്കെ തന്നെ വ്യക്തമായ വഴി രൂപപ്പെടുത്തിയിരുന്നു അവര്‍. 

2000ല്‍ തന്റെ 17ാം വയസില്‍ അമേരിക്കന്‍ പൗരത്വം നേടിയ ഇല്‍ഹാന്‍ പൊളിറ്റിക്കല്‍ സയന്‍സിലും ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും ബിരുദം നേടി. കമ്യൂണിറ്റി ന്യൂട്രീഷന്‍ എജുക്കേറ്റര്‍, തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ മാനേജര്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകളില്‍ പോളിസി ഇനീഷ്യേറ്റീവ് ഡയറക്ടര്‍ തുടങ്ങി നിരവധി റോളുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ്  സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.

'പ്രോഗ്രസീവ് റൈസിങ് സ്റ്റാര്‍' എന്നായിരുന്നു അമേരിക്കന്‍ പത്രമായ റോള്‍ കോള്‍ 2018ല്‍ വിശേഷിപ്പിച്ചത്.

2019ല്‍ മിനിസോട്ടയില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയില്‍ (ഡി.എഫ്.എല്‍.പി) നിന്നും മിനിയപൊലിസിനെ പ്രതിനിധീകരിച്ച് 2017 മുതല്‍ 2019 വരെ മിനിസോട്ട ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലും അംഗമായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രഷണല്‍ പ്രോഗ്രസീവ് കോക്കസ് വിഭാഗത്തിന്റെ വിപ്പ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായ, വെളുത്ത വര്‍ഗക്കാരല്ലാത്ത നാല് സ്ത്രീകളുടെ കൂട്ടായ്മയിലൂടെയായിരുന്നു ഒമറിന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകേന്ദ്രീകൃതമായത്. സ്‌ക്വാഡ് (Squad) എന്ന് പേരിട്ട ഈ അമേരിക്കന്‍ വനിതാ രാഷ്ട്രീയക്കാരുടെ നാല്‍വര്‍സംഘം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എല്ലാ അര്‍ത്ഥത്തിലുമുള്ള 'പ്രോഗ്രസീവ് വിങ്' ആയിരുന്നു.

പലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുകയും ഇസ്‌റാഈലിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരില്‍ സയണിസ്റ്റ് ലോബിയുടെ കണ്ണിലെ കരടായി മാറി. 2019 ആഗസ്റ്റിലാണ് ഇസ്‌റാസഈലില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇല്‍ഹാമിനെ വിലക്കുക പോലുമുണ്ടായി. 

ഇസ്‌റാഈലിന്റെ ഫലസ്തീനിലെ സെറ്റില്‍മെന്റ് പോളിസിയെയും പട്ടാള അധിനിവേശത്തിനേയും എതിര്‍ക്കുന്നതിനൊപ്പം സയണിസ്റ്റ് രാജ്യത്തിനെതിരായ 'ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ്, സാംഗ്ഷന്‍സ്' എന്ന ഫലസ്തീന്‍ മൂവ്‌മെന്റിനെ പിന്തുണക്കുകയും ചെയ്തിരുന്നു.

അമേരിക്ക പശ്ചിമേഷ്യയില്‍ നടത്തുന്ന യുദ്ധസമാന ഇടപെടലുകള്‍ക്കെതിരെയും അവര്‍ നിരന്തരം സംസാരിച്ചു പോന്നു. 'ഞാന്‍ അടക്കുന്ന നികുതി യെമനില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നല്ലോ എന്നറിയുമ്പോള്‍ ഹൃദയം നുറുങ്ങുന്നു,' എന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസിനകത്തും പുറത്തും അവര്‍ നിരന്തരമായി മുസ്‌ലിങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. ധരിച്ച ഹിജാബിന്റെയും സ്വയമെടുത്ത നിലപാടുകളുടെയും പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട വനിത കൂടിയാണ് ഇവര്‍. ട്രംപിന്റെ ശത്രു പട്ടികയില്‍ നേരത്തെ തന്നെ അവര്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ട്രംപ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നിരവധി തവണ അവര്‍ക്കെതിരെ വധഭീഷണി ഉയര്‍ന്നു. എന്നാല്‍ ഒന്നും അവരെ തളര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് അവരൊരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. 

സൊമാലിയയില്‍ നിന്നും, അവിടത്തെ ആഭ്യന്തരയുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട്, അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ ഒരു പെണ്‍കുട്ടി ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയെങ്കില്‍, 'അഭയാര്‍ത്ഥികള്‍' എന്ന് ലോകം വിളിക്കുന്ന വലിയൊരു വിഭാഗത്തിനുള്ള അംഗീകാരം കൂടിയാണത്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  6 days ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  6 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  6 days ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  6 days ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  6 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  6 days ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  6 days ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  6 days ago
No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  6 days ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  6 days ago