രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് അവതരണവും സമ്മേളനത്തിലുണ്ടാവും. വിജ്ഞാപനം ചെയ്ത നാല് ബില്ലുകള്‍ 32 ദിവസം ചേരുന്ന ഈ സമ്മേളനകാലത്ത് സഭ ചര്‍ച്ച ചെയ്യും. നാളെ മുതല്‍ മാര്‍ച്ച് 26 വരെയുള്ള ദിവസങ്ങളിലാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവരും.
നാളെ ഗവര്‍ണറുടെ നയപ്രഖ്യാനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 22, 27, 28 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തില്‍ ചര്‍ച്ച നടക്കും. 29ന് ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഫെബ്രുവരി 2, 3 4 തീയതികളില്‍ ബജറ്റില്‍ പൊതു ചര്‍ച്ചയും നടക്കും.
the last assembly session of the second pinarayi vijayan government begins tomorrow, featuring the budget presentation and discussions on four bills over 32 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."