ബാര്‍ഹോട്ടലിലേക്ക് കോണ്‍. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
കഠിനംകുളം: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ലോക്കല്‍ ബാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും വ്യാജമദ്യം വില്‍പ്പന നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്ത്തകര്കഠിനംകുളത്തെ ഹോട്ടല്‍ ലേക് പാലസിലേക്കു മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയ ശേഷം ഹോട്ടല്‍ ഉപരോധിച്ചു. വിവരം അറിഞ്ഞു കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എക്സൈസ് സംഘം സ്ഥലത്തെത്തുകയും ബാറില്‍ പരിശോധന നടത്തുകയും ചെയ്തു. മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത് എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണെന്നും ഇവിടത്തെ ബാറില്‍ നിന്നും വില്‍ക്കുന്ന മദ്യത്തിന് വില നിശ്ചയിക്കുന്നത് ബാര്‍ ഉടമയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായി അന്വേഷിച്ചു നടപടിയെടുക്കാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്ഉറപ്പു നല്‍കിയതോടെ സമരക്കാര്‍ പിരിഞ്ഞു പോയി.
ബാര്‍ അടച്ചു പൂട്ടേണ്ട കാരണങ്ങള്‍ ഒന്നും നിലവില്‍ ഇല്ലെന്നും എല്ലാ ലൈസെന്‍സ് മാനദണ്ഡങ്ങളും പാലിച്ചാണ് ബാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡിവിഷണല്‍ എക്സൈസ് കമ്മീഷണര്‍ സലിം .എസ് അറിയിച്ചു. മാര്‍ച്ചിന് എം.എ ലത്തീഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."