HOME
DETAILS

മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലികജീവനക്കാര്‍ റോഡ് ഉപരോധിച്ചു

  
backup
September 01 2016 | 01:09 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0


ആലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ റോഡ് ഉപരോധിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ജോലിസ്ഥിരത വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ക്ലീനിംഗ് ആന്‍ഡ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(എന്‍ടിയുഐ) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡുപരോധിച്ചത്.  86 ഓളം വനിതകള്‍  റിമാന്‍ഡിലായി.
 വണ്ടാനം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കൃഷ്ണമ്മയുടെ നേതൃത്വത്തില്‍ ബോട്ടുജെട്ടിക്കും സമീപം പോലീസ് കണ്‍ട്രോള്‍ റൂമിനു മുന്‍വശത്തായി റോഡ് ഉപരോധിച്ചത്.
ദിവസങ്ങളായി മെഡിക്കല്‍ കോളജില്‍ സമരം നടത്തിവരികയായിരുന്ന ഇവര്‍ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് റോഡ് ഉപരോധത്തിലേക്കു നീങ്ങിയത്. നോര്‍ത്ത് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു സ്‌റ്റേഷനിലെത്തിച്ചെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ പോകാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല.
തുടര്‍ന്ന് ഇവര്‍ സ്‌റ്റേഷനിലിരുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആര്‍ഡിഒ സ്ഥലത്തെത്തി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും തീരുമാനമായില്ല.
  ആരോഗ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കണമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു സ്ഥിരപ്പെടുത്തണമെന്നും മറ്റുപലയിടങ്ങളിലും ഇത്തരത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.  
സംഭവമറിഞ്ഞ് കെ സി വേണുഗോപാല്‍ എം പി, ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി. ഡി എം ഒയും കളക്ടറും സമരക്കാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അനുകൂലമായ നിലപാട് സര്‍ക്കാരിനെ അറിയിക്കാമെന്നും എം പി പറഞ്ഞെങ്കിലും റിമാന്‍ഡില്‍ പോകുമെന്നും അല്ലെങ്കില്‍ ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പുനല്‍കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. പിന്നീട് ഒരു പുരുഷനടക്കം 85 പേരെയാണ് അറസ്റ്റുചെയ്ത് ആലപ്പുഴ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.
സ്‌റ്റേഷന്‍ ജാമ്യത്തില്‍ പോകാന്‍ തയാറാകാതിരുന്ന ഇവരെ ഒടുവില്‍ മൂന്നു സ്വകാര്യ ബസുകളിലായി ഇവരെ കയറ്റി കോടതിയിലെത്തിച്ചു. കോടതി റിമാന്‍ഡു ചെയ്ത ഇവരെ ആലപ്പുഴ സബ്ജയിലില്‍ സ്ഥലമില്ലാത്തതിനാല്‍ ഒടുവില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. വരുംദിനങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്ന് യൂണിയന്‍ നേതാവ് കൃഷ്ണമ്മ വ്യക്തമാക്കി. മറ്റു പലയിടങ്ങളിലുമായി ഉപവാസമടക്കമുള്ള സമരപരിപാടികളിലേക്കു സംഘടന നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago