അടഞ്ഞു കിടക്കുന്ന വ്യവസായശാലകളിലെ തൊഴിലാളികള്‍ക്കുള്ള ആശ്വാസധനസഹായം വര്‍ധിപ്പിച്ചേക്കും
മണ്ണഞ്ചേരി : പ്രവര്‍ത്തനം നിലച്ച പണിശാലകളിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നല്‍കി വരുന്ന ആശ്വാസ ധനസഹായത്തില്‍ നേരിയ വര്‍ധന വരുത്തും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പെന്‍ഷനും അനുബന്ധമായ ധനസഹായങ്ങളുടേയും തുക വര്‍ധിപ്പിച്ച സാഹചര്യത്തിലാണിത്. ജില്ലയില്‍ കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള ധനസഹായം നല്‍കിയേക്കും. കഴിഞ്ഞ തവണ 21 സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് സഹായം നല്‍കിയത്. ഇത്തവണ കശുവണ്ടി തൊഴിലാളികള്‍ക്കും പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാനിടയുണ്ട്. കശുവണ്ടി മേഖലയില്‍ 1000 രൂപയും കയര്‍ തൊഴിലാളികള്‍ക്ക് 1750 ഉം വ്യവസായതൊഴിലാളികള്‍ക്ക് 2300 രൂപാ എന്നീ ക്രമത്തിലാണ് കഴിഞ്ഞ തവണ ആശ്വാസ ധനസഹായം നല്‍കിയത്. ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം മേഖലകളില്‍ കശുവണ്ടിതൊഴിലാളികളും അരൂരിലെ മത്സ്യസംസ്‌ക്കരണ സ്ഥാപനങ്ങള്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ പ്രദേശങ്ങളിലെ കയര്‍ തൊഴിലാളികളുമാണ് ആശ്വാസ ധനസഹായം വാങ്ങുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എക്‌സല്‍ ഗ്ലാസസ് ആണ് സഹായം വാങ്ങുന്നതില്‍ എണ്ണത്തില്‍ മുന്നിലുള്ളത്. ആശ്വാസ ധനസഹായത്തിലെ വര്‍ധനവിനെ സംബന്ധിച്ച് വരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."