പത്തനംതിട്ടയില്‍ തെരുവുനായ വന്ധ്യംകരണ പദ്ധതി ഒക്ടോബറില്‍ തുടങ്ങും
പത്തനംതിട്ട: ജില്ലയില്‍ തെരുവുനായ വന്ധ്യംകരണ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞ പദ്ധതിക്കാലത്ത് തെരുവുനായ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്ഥാപനങ്ങളും നീക്കിവച്ച 45 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. എന്‍.ജി.ഓയുടെ സഹകരണത്തോടെ കൊല്ലത്ത് നടപ്പാക്കിയ മാതൃകയായിരിക്കും പത്തനംതിട്ടയിലും നടപ്പാക്കുക.
പദ്ധതിക്കായി എട്ട് ബ്ലോക്കുകളിലും ഒരു മാസത്തേക്ക് താല്‍ക്കാലിക വന്ധ്യംകരണ കേന്ദ്രം ആരംഭിക്കും. ഇതിനായുള്ള സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി ഈ മാസം ആറിനകം അറിയിക്കണം.
പദ്ധതി നടപ്പാക്കുന്നതിനുള്ള അനുമതി ആറിന് നടക്കുന്ന ആസൂത്രണ സമിതി നല്‍കും. പദ്ധതിയിലൂടെ 2600 തെരുവുനായകളെ വന്ധ്യംകരിക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. മാലിന്യത്തിനെതിരായ പ്രചരണവും ബോധവല്‍ക്കരണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."