ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല: പ്രോ. വൈസ് ചാന്‍സിലര്‍
കോട്ടയം: ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളെ ഒഴിച്ചുനിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ലെന്ന് എം.ജി സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ ഷീനാ ഷുക്കൂര്‍.അറിയാനുളള പൊതുജനത്തിന്റെ അവകാശമാണു മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്.
ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ മധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.കോട്ടയം പ്രസ്‌ക്ലബില്‍നിന്നും പഠനം പൂര്‍ത്തീകരിച്ച ജേണലിസം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ.ഷീനാ ഷുക്കൂര്‍.
പത്രസ്വാതന്ത്യം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല.അധികാര വിഭാഗങ്ങള്‍ മുടിവെയ്ക്കാന്‍ ശ്രമിച്ച സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനുളള ശ്രമമാണ് മാധ്യമങ്ങള്‍ ആരംഭകാലം മുതല്‍ നടത്തിവരുന്നത്.
ഇത് ഇപ്പോഴും അനസ്യൂതം തുടരുകയാണ്.എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ നെഗറ്റീവ് വാര്‍ത്ത തേടി പോകുമ്പോള്‍ പോസീറ്റീവ് വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും പി.വി.സി. പറഞ്ഞു.്ര
പസ്‌ക്ലബ് പ്രസിഡന്റ് എസ്.മനോജ് അധ്യക്ഷനായിരുന്നു.സെക്രട്ടറി ഷാലു മാത്യു, ജേണലിസം സ്‌കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ആലപ്ര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."