പെന്‍ഷന്‍ വിതരണം: എല്‍.ഡി.എഫ് രാഷ്ട്രീയമാക്കുന്നുവെന്ന് യു.ഡി.എഫ്
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ വിതരണം എല്‍.ഡി.എഫ് രാഷ്ട്രീയമയമാക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
സഹകരണബാങ്കുകള്‍ മുഖേന വീട്ടിലെത്തിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തിക്കൊണ്ട് എല്‍.ഡി.എഫിന്റെ പ്രദേശിക നേതാക്കള്‍ പാര്‍ട്ടിയുടെ സ്വത്ത് പോലെയാണ് പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതെന്ന് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു.
പദ്ധതി വീഴ്ചയില്ലാതെ നടത്തേണ്ട ഉത്തരവാദിത്വമുള്ള ഉദയനാപുരം സര്‍വീസ് സഹകരണബാങ്കിന്റെ നടപടിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. രണ്ടും മൂന്നും ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്ന വീടുകളില്‍ ലിസ്റ്റില്‍ ഇല്ല എന്ന കാരണത്താല്‍ പലര്‍ക്കും പെന്‍ഷന്‍ ലഭ്യമായിട്ടില്ല.
ഇത്തരത്തിലുള്ള പരാതികള്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലുമുണ്ട്. ചില വാര്‍ഡുകളിലാകട്ടെ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുപോലുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
പെന്‍ഷന്‍ വിതരണത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി ബിന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മോഹന്‍ ഡി. ബാബു, അക്കരപ്പാടം ശശി, പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ്, കെ.കെ കുട്ടപ്പന്‍, എം.വി സാബു, മായാ ഷിബു, കെ.കെ ചന്ദ്രന്‍, ടി.പി രാജലക്ഷ്മി, എന്‍.സി സുകുമാരന്‍, സുന്ദരന്‍ കാടാപുരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."