ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു
കായംകുളം:ജാമ്യത്തിലിറങ്ങിയ യുവാവ് പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കറ്റാനം പ്ലാന്തറ വീട്ടിൽ അമലിനെ (22) യാണ് വള്ളികുന്നം പൊലിസ് അറസ്റ്റ് ചെയ്തു.വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിലാണ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ കറ്റാനം ഭാഗത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലിസ് പിടികൂടുകയായിരുന്നു. രാത്രിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ സംഘം ചേർന്ന് വഴിയിൽ തടഞ്ഞ് നിർത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമൽ. കാറിലുണ്ടായിരുന്ന സ്ത്രീയെയും ഭർത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
തുടർന്ന് അടുത്തിടെയാണ് അമൽ ജാമ്യത്തിൽ ഇറങ്ങിയത്. ചെങ്ങന്നൂർ ഡിവൈ.എസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊലിസ് ഇൻസ്പെക്ടർ സി ശ്രീജിത്ത്, വള്ളികുന്നം പൊലിസ് സബ് ഇൻസ്പെക്ടർ കെ ദിജേഷ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ രാജീവ് ജി, നിസാം ജെ, അസി. സബ് ഇൻസ്പെക്ടർ ശ്രീകല അനിൽകുമാർ, സീനിയർ സിപിഒ ഷൈബു, സിപിഒ ബിനു എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."