പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥ ജനപ്രതിനിധി കൂട്ടായ്്മ വേണം: എം.പി
പൈനാവ്: നിയമപരമായ കൂടുതല്‍ അധികാരങ്ങളോടെ രൂപീകൃതമായ പുതിയ ജില്ലാ വികസന കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി ജില്ലയിലെ വളര്‍ച്ചാ പദ്ധതികളുടെ നടത്തിപ്പിന് കൂടുതല്‍ കരുത്ത് പകരുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ ഉറപ്പാക്കാനും പദ്ധതി നടത്തിപ്പിലെ തടസങ്ങള്‍ നീക്കി സമയബന്ധിതമായി തീര്‍ക്കാനും മോണിറ്ററിങ് ഉപകരിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകള്‍ തമ്മിലും വകുപ്പുകള്‍ക്കുള്ളിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍, ഭൂമിയുടെ വിനിയോഗം പോലുള്ള പ്രശ്‌നങ്ങള്‍ മുതലയാവ വേഗത്തില്‍ പരിഹരിക്കാനും കമ്മിറ്റി ഉപകരിക്കും. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായി പ്രയത്‌നിക്കണമെന്ന് എം.പി അഭ്യര്‍ത്ഥിച്ചു.
എം.പി ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയുമായി രൂപീകൃതമായ കമ്മറ്റി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മറ്റിക്ക് പകരമുള്ളതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കു പുറമേ വിവിധ വികസന പദ്ധതികളുടെ മോണിറ്ററിങും കമ്മറ്റിയുടെ പരിധിയില്‍ വരും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും പരാതികള്‍ പരിഗണിക്കാനും ഇതുസംബന്ധിച്ച് ഏതു രേഖകളും വിളിച്ചുവരുത്തി പരിശോധിക്കാനും വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ളവ ശുപാര്‍ശ ചെയ്യാനും കമ്മറ്റിക്ക് അധികാരമുണ്ട്. ഇത്തരത്തിലുള്ള ശുപാര്‍ശകള്‍ 30 ദിവസത്തിനുള്ളില്‍ നടപ്പാക്കാനും നിയമപരമായ ബാധ്യതയുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന, കൃഷി സിഞ്ചായി യോജന, ഗ്രാമ സഡക് യോജന, സ്വച്ഛ് ഭാരത് മിഷന്‍, രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി, ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്തു. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം. കെ.കെ ആര്‍ പ്രസാദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."