HOME
DETAILS

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

  
November 12, 2024 | 4:06 PM

Abudhabi Government Caps Private School Fee Hike at 15

അബൂദബി: അസാധാരണ സാഹചര്യങ്ങളില്‍ പോലും സ്വകാര്യ സ്‌കൂളുകള്‍ 15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) നിര്‍ദേശം നല്‍കി. ട്യൂഷന്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുക എമിറേറ്റിലെ വിദ്യാഭ്യാസച്ചെലവ് സൂചിക അടിസ്ഥാനമാക്കിയായിരിക്കും. ഇതുപ്രകാരം ഫീസ് വര്‍ധനാ അപേക്ഷകള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അധികാരം അഡെക്കിന് ഉണ്ട്.

3 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളായിരിക്കണം, കഴിഞ്ഞ 2 വര്‍ഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി കാണിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം, കൂടാതെ സാധുവായ ലൈസന്‍സുള്ളതും 80% കുട്ടികള്‍ പഠിക്കുന്നതുമായ സ്‌കൂളായിരിക്കണം എന്നിവയാണ് ഫീസ് വര്‍ധനക്കുള്ള പ്രധാന നിബന്ധനകള്‍.

ട്യൂഷന്‍ ഫീസ്, എജ്യുക്കേഷനല്‍ റിസോഴ്‌സ് ഫീസ്, യൂണിഫോം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി, മറ്റ് ഫീസുകള്‍ എന്നിങ്ങനെ ഫീസിനെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കണം. കൂടാതെ ബോര്‍ഡ് എക്‌സാമിനായി സ്‌കൂളുകള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഈടാക്കാം. ഈ തുക രേഖകളുടെ പൂര്‍ത്തീകരണം, മേല്‍നോട്ടം, മെയിലിങ് തുടങ്ങിയ ചെലവുകള്‍ക്കു ആനുപാതികമാകണം. എംബസികളില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളാണെങ്കില്‍ ഫീസ് വര്‍ധനയ്ക്ക് എംബസിയുടെ അനുമതി കൂടി അഡെക്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തക്കതായ കാരണങ്ങള്‍ ഇല്ലാതെ ഫീസ് വര്‍ധിപ്പിക്കരുത്. ഫീസ് ഈടാക്കുന്ന സമയപ്പട്ടിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും മാതാപിതാക്കളുമായി കരാറില്‍ ഏര്‍പ്പെടുകയും വേണം, ജീവനക്കാരുടെ മക്കളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ഇളവുണ്ടെങ്കില്‍ അക്കാര്യം അവരുടെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തണം തുടങ്ങി നിബന്ധനകള്‍ നീളുന്നു.

സാധാരണയായി ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുന്നത് അഡെകിന്റെ സ്‌കൂള്‍ നിലവാര പരിശോധനയുടെ അടിസ്ഥാനത്തിലാണ്. സ്‌കൂളിന്റെ നിലവാരം അനുസരിച്ച് ഔട്ട്‌സ്റ്റാന്‍ഡിങ്, വെരി ഗുഡ്, ഗുഡ്, ആക്‌സപ്റ്റബിള്‍, വീക്ക്, വെരി വീക്ക് എന്നിങ്ങനെ തരംതിരിച്ച് അതിന് ആനുപാതികമായാണ് ഫീസ് വര്‍ധനക്കുള്ള അനുമതി നല്‍കുക.

റേറ്റിങ്ങ് അടിസ്ഥാനത്തിലുള്ള ഫീസ് വര്‍ധന

ഔട്ട്സ്റ്റാന്‍ഡിങ് (ട്യൂഷന്‍ ഫീസിന്റെ 3.94% വരെ).  
വെരി ഗുഡ് (ട്യൂഷന്‍ ഫീസിന്റെ 3.38% വരെ).
ഗുഡ് (ട്യൂഷന്‍ ഫീസിന്റെ 2.81% വരെ). 
ആക്‌സപ്റ്റബിള്‍, വീക്ക്, വെരി വീക്ക് (പരമാവധി 2.25% വരെ).

Abudhabi Government Caps Private School Fee Hike at 15



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  9 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  9 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  9 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  9 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  9 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  9 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  9 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  9 days ago