ആംബുലന്‍സ് കിട്ടിയില്ല: അമ്മയുടെ മൃതദേഹവുമായി മക്കള്‍ ബൈക്കില്‍ സഞ്ചരിച്ചത് 12 കിലോമീറ്റര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മക്കള്‍ അമ്മയുടെ മൃതദേഹവുമായി സഞ്ചരിച്ചത് 12 കിലോമീറ്റര്‍. മധ്യപ്രദേശിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്.
രോഗം മൂര്‍ച്ഛിച്ചതോടെ 70 കാരിയായ പര്‍വത ഭായിയെ ആശുപത്രിയിലെത്തിക്കാനായി മക്കള്‍ ആംബുലന്‍സ് സേവനത്തിനായി പല ഇടങ്ങളിലേക്കും വിളിച്ചു. എന്നാല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമായില്ല. ഇതിനിടെ പര്‍വതയുടെ നില വഷളായതിനെ തുടര്‍ന്ന് വേറെ മാര്‍ഗമില്ലാതെ മക്കള്‍ അമ്മയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ പര്‍വത മരണപ്പെട്ടു. മൃതദേഹം വീട്ടിലെത്തിക്കാനും വേറെ മാര്‍ഗമില്ലാത്തതിനാല്‍ ബൈക്കില്‍ തന്നെ 12 കിലോമീറ്റര്‍ തിരിച്ചും സഞ്ചരിക്കേണ്ടി വന്നു.
ഒഡീഷയില്‍ ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹം 10 കിലോമീറ്റര്‍ ചുമന്ന വാര്‍ത്തയും ചികിത്സ കിട്ടാതെ 12 കാരന്‍ അച്ഛന്റെ തോളില്‍ കിടന്നു മരിച്ച വാര്‍ത്തയും വന്നതിന് പിന്നാലെയാണ് ഇത്തരമൊരു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."