HOME
DETAILS

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

  
Web Desk
November 15, 2024 | 9:41 AM

PK Kunhalikutty Warns Against Using Munambam Waqf Land Issue to Create Communal Divide

കോഴിക്കോട്: വര്‍ഗീയ വിഭജനമുണ്ടാക്കാന്‍  വിഷയം ഉപയോഗിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുനമ്പം വഖഫ് ഭൂമി വിഷയത്തിന്റെ പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് 2009ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം എന്ന് തീരുമാനിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ പരിഹാരമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 


വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിത്. അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേര്‍ന്ന കാര്യമല്ല- അദ്ദേഹം പറഞ്ഞഉ. മുസ്‌ലിം സംഘടനകള്‍ യോഗം കൂടി ഇക്കാര്യം വ്യക്തമാക്കിയതാണ്. സാങ്കേതികത്വത്തിലേക്ക് പോകാതെ മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അതുമായി സഹകരിക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ട്. ഇനി അതിന്റെ സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ വാര്‍ത്താ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുസ്‌ലിം സംഘടനകളുടെ യോഗം ചേര്‍ന്നിട്ട് രമ്യമായി അത് പരിഹരിക്കണം, അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇടയ്ക്ക് ഓരോരുത്തര്‍ പറയുന്ന പ്രസ്താവനകള്‍ വെച്ച് കേരളത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഉണ്ടാക്കുന്ന പരിപാടികള്‍ നടത്തരുത്. തെരഞ്ഞെടുപ്പുമായി നിലപാടിന് യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗിന്റെ നിലപാട് അവിടെ രമ്യമായ പരിഹാരം വേണമെന്ന് തന്നെയാണ്.

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ അജണ്ടയിലുള്ള വിഷയം, അവിടുത്തെ ബിഷപ്പുമാരുമായി അവസരം ലഭിച്ചാല്‍ സംസാരിക്കണമെന്നാണ്. ആ നിലയിലേക്ക് കാര്യങ്ങള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. പരിഹാരമുണ്ടാക്കാനാകുന്ന വിഷയമാണിത്. എന്തിനാണ് വെറുതെ ഈ വിഷയം എടുത്ത് സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്നത്. ഓരോരുത്തര്‍ മുനമ്പത്ത് വന്ന് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു

International
  •  a month ago
No Image

സസ്‌പെൻസിന് ഒടുക്കം; രണ്ടാം ടി20യിൽ രണ്ട് പുത്തൻ താരങ്ങളുമായി ടീം ഇന്ത്യ, ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു!

Cricket
  •  a month ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം

Kerala
  •  a month ago
No Image

'സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ല, എനിക്ക് ആശങ്കയുണ്ട്'; മലയാളി താരത്തെക്കുറിച്ച് ആകാശ് ചോപ്ര

Cricket
  •  a month ago
No Image

40-ാം വയസ്സിലും വിസ്മയം; റെക്കോർഡ് ചരിത്രവുമായി ലൂക്കാ മോഡ്രിച്ച്

Football
  •  a month ago
No Image

നെടുമ്പാശേരിയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

തോറ്റാൽ മരണം! 1974-ൽ ജീവനായി ഓടിയവർ; 2026-ൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പ്രീ-ക്വാർട്ടറിൽ ബൂട്ടുകെട്ടുമ്പോൾ; In-Depth Story

Football
  •  a month ago
No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  a month ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  a month ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  a month ago