HOME
DETAILS
MAL
ചൈന, വിയറ്റ്നാം സന്ദര്‍ശനത്തിനായി മോദി വെള്ളിയാഴ്ച യാത്ര തിരിക്കും
backup
September 01 2016 | 16:09 PM
ന്യൂഡല്‍ഹി: ചൈന, വിയറ്റ്നാം സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച യാത്ര തിരിക്കും. ഹാങ്ക്സൂവില് നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തുന്നത്. നാല്, അഞ്ച് തിയ്യതികളിലാണ് ജി20 ഉച്ചകോടി.
വിയറ്റ്നാമിലേത് സാധാരണ ഉഭയകക്ഷി സന്ദര്‍ശനമാണ്. വെള്ളിയാഴ്ച വിയറ്റ്നാമിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഹാങ്ക്സൂവിലേയ്ക്ക് തിരിക്കും. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി മോദി ചര്‍ച്ച നടത്തും. കൂടാതെ ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
15 വര്‍ഷത്തിന് ശേഷമാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്നാം സന്ദര്‍ശിക്കുന്നത്. പ്രതിരോധ, വ്യാപാര രംഗങ്ങളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും വിയ്റ്റ്നാമില്‍ മോദി നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."