വിദ്യാര്‍ഥികളുടെ മരണം: അനുശോചനയോഗം ചേര്‍ന്നു
അരുക്കുറ്റി: നദ്‌വത്തുല്‍ ഇസ്‌ലാം യു.പി സ്‌ക്കുളില്‍ പഠിച്ചിരുന്ന മുഹമ്മദ് ഫയാസ്, തൗഫീഖ് റഹ് മാന്‍ എന്നിവരുടെ ദാരുണ മരണത്തില്‍ നദ്‌വത്തുല്‍ ഇസ് ലാം പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു.
പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് ബാബു അനുശോചനപ്രമേയം അവതരിപ്പിച്ചു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ്, തുറവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉദയകുമാരി, വാര്‍ഡ് മെമ്പര്‍ ഷൈല നവാസ്, വടുതല ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌ക്കുള്‍ മാനേജര്‍ പരീത് കട്ടുവള്ളി, പ്രിന്‍സിപ്പാള്‍ ആയിഷത്ത്, സീനിയര്‍ അസിസ്റ്റ് സൈനബ,കോട്ടൂര്‍ -കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് റ്റി.എസ് നാസിമുദ്ദീന്‍, നദ് വത്തുല്‍ ഇസ്‌ലാം സമാജം പ്രസിഡന്റ് പി.കെ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി മുഹിയിദ്ദീന്‍ മൂപ്പന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ സമദ്, മറ്റത്തില്‍ഭാഗം ഗവ. എല്‍.പി സ്‌ക്കുള്‍ പ്രതിനിധി എം.എം ഷിഹാബുദ്ദീന്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി നിഷാദ്, ആര്‍ രാജേശ്വരി ടീച്ചര്‍ സംസാരിച്ചു.
പി.റ്റി.എ സെക്രട്ടറി പി.എ. അന്‍സാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം.ജസീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."