HOME
DETAILS

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തഹസില്‍ദാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

  
backup
September 01 2016 | 17:09 PM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4


മൂന്നാര്‍: ദേവികുളം ആര്‍ഡിഒ ഓഫീസിന് സമീപത്ത് അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യു സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.
ഇന്നലെ രാവിലെ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശപ്രകാരം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘം സ്‌പെഷ്യല്‍ ഓഫീസര്‍ തഹസീല്‍ദാര്‍ എ. അശോകനെയും സംഘത്തെയുമാണ് അമ്പതോളംവരുന്ന നാട്ടുകാര്‍ തടഞ്ഞത്. സര്‍വെ നമ്പര്‍ 201 ല്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയില്‍ ഡിക്കോത്ത വിന്‍സന്റ്(52) എന്നയാള്‍ കൈയ്യേറി കെട്ടിടം നിര്‍മ്മിച്ചിരുന്നു. ആര്‍ഡിഒ ഓഫീസിന് സമീപത്തെ 66 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് ഇയാള്‍ നിര്‍മ്മാണം നടത്തിയത്.
അനധികൃതമായി നിര്‍മ്മാണം നടത്തിയ കെട്ടിടത്തില്‍ നിന്നും താമസക്കാര്‍ മാറണമെന്ന് അധികൃതര്‍ രണ്ടുദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടം താമസക്കാര്‍ ഒഴിഞ്ഞുപോകുന്നതിന് തയ്യറായിരുന്നില്ല. തുടര്‍ന്നെത്തിയ റവന്യു അധിക്യതര്‍ കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. കെട്ടിടമുടമയുടെ നേത്യത്വത്തിലെത്തിയ പ്രദേശവാസികള്‍ തഹസില്‍ദാരുടെ നേത്യത്വത്തിലെത്തിയ സംഘത്തെ തടഞ്ഞുവെച്ചു.
കെട്ടിടം പൊളിച്ചുനീക്കുന്നതിന് ദേവികുളം പൊലിസ് സ്‌റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. നാലു പൊലിസുകാരെ മാത്രമാണ് റവന്യു സംഘത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് ഒഴിപ്പിക്കലിന് തടസ്സം നേരിടാന്‍ കാരണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. സബ് കലക്ടറുടെ സാനിധ്യത്തില്‍ അടുത്തദിവസം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് റവന്യു സംഘം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago