HOME
DETAILS

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

  
November 24, 2024 | 5:37 PM

Theft by father and son Son caught by police cardamom worth Rs 3 lakh stolen

ഇടുക്കി: അച്ഛനും മകനും ചേര്‍ന്ന് നടത്തിയ മോഷണത്തില്‍ മകനെ പൊലിസ് പിടികൂടി. ഇടുക്കി ശാന്തന്‍പാറയില്‍ മൂന്ന് ലക്ഷം രൂപയുടെ ഏലക്ക മോഷ്ടിച്ച കേസില്‍ കാമാക്ഷി വിബിനാണ് അറസ്റ്റിലായത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിനായുള്ള അന്വേഷണത്തിലാണ് പൊലിസ്.

അണക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ ശാന്തന്‍പാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകന്‍ വിബിനും ചേര്‍ന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലിസ് അന്വേഷണം നടത്തി വരികയായിരുന്നു.

ശാന്തന്‍പാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ ഓട്ടം വിളിച്ചു. പേത്തൊട്ടിയില്‍ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാല്‍ ജോയി ഓട്ടം പോയില്ല. സംഭവത്തില്‍ സംശയം തോന്നിയ ജോയി ഇക്കാര്യം ശാന്തന്‍പാറ പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡില്‍ വച്ച് വിബിന്‍ ബൈക്കില്‍ ഒരു ചാക്ക് ഏലക്കയുമായി വരുന്നത് കണ്ടു. പൊലിസിനെ കണ്ടയുടന്‍ വിബിന്‍ ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി.

ഇയാള്‍ ഉപേക്ഷിച്ചു പോയ ബാഗില്‍ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലിസിന് ലഭിച്ചത്.ബാഗില്‍ ഉണ്ടായിരുന്ന വാഹന വില്‍പന കരാറില്‍ വിബിന്റെ ഫോണ്‍ നമ്പറുണ്ടായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തില്‍ ഇയാള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലിസ് സംഘം വെള്ളത്തൂവല്‍ പവര്‍ഹൗസ് ഭാഗത്ത് വച്ച് ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ബിജു ഓടി രക്ഷപെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  2 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  2 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  2 days ago
No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  2 days ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  2 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  2 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  2 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  2 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  2 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  2 days ago