HOME
DETAILS

നാഷണല്‍ ആയുഷ് മിഷനില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്; ഇന്റര്‍വ്യൂ ഡിസംബര്‍ 2ന്

  
Web Desk
November 26 2024 | 14:11 PM

Multipurpose Health Worker Recruitment in National Ayush Mission Interview on 2nd December

 

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജോലിയവസരം. നാഷണല്‍ ആയുഷ് മിഷന്‍ ഇടുക്കി ജില്ലയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെയാണ് നിയമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 2ന് രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുക. 

യോഗ്യത

കേരള നഴ്‌സിങ് ആന്റ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച ജി.എന്‍.എം നഴ്‌സ്. 

പ്രായപരിധി

01.01.2024ന് 40 വയസ് കവിയരുത്. 

ശമ്പളം

15,000 രൂപ മാസം ലഭിക്കും. 

അഭിമുഖം

ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പികളും സഹിതം തൊടുപുഴ ഇടുക്കി ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. അഭിമുഖത്തിന് ഇരുപതില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികളുണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

Multipurpose Health Worker Recruitment in National Ayush Mission Interview on 2nd December

മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ നിയമനം

തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ അംഗത്തിന്റെ (സൈക്യാട്രിസ്റ്റ്) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കായി www.ksmha.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10.

കരാര്‍ നിയമനം

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷനില്‍ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, റീജ്യണല്‍ എസ്.ആര്‍.സി കോര്‍ഡിനേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒറ്റ പിഡിഎഫ് ഫയലായി [email protected] എന്ന ഇമെയിലില്‍ ഡിസംബര്‍ 4 നു വൈകിട്ട് 5 മണിക്ക് മുന്‍പായി അയയ്ക്കണം.

എംഎസ്ഡബ്ല്യു യോഗ്യതയും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷി മേഖലയില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കില്‍ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷി മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് റീജ്യണല്‍ എസ്.ആര്‍.സി കോര്‍ഡിനേറ്റര്‍ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സെര്‍വര്‍ മാനേജ്‌മെന്റ്, നെറ്റ്‌വര്‍ക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2347768, 2347152.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  20 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  21 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  21 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  21 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  21 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  21 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago