HOME
DETAILS

ആദിവാസി പ്രമോട്ടര്‍മാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താന്‍ നീക്കം

  
backup
September 01, 2016 | 5:50 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0-3


കൊല്ലം: ജില്ലയിലെ നിലവിലെ ആദിവാസി പ്രമോട്ടര്‍മാരെ പിരിച്ചു വിട്ട് പകരം പുതിയ ആളുകളെ നിയമിക്കാന്‍ നീക്കം.
ആദിവാസി വകുപ്പ് ഓഫീസില്‍ പോലും അറിയിക്കാതെയാണ് സി.പി.എം ഒത്താശയോടെ പുതിയ പ്രെമോട്ടര്‍മാരെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. അപേക്ഷയുമായി ആളുകള്‍ എത്തി തുടങ്ങിയപ്പോഴാണ് ഓഫീസ് അധികൃതര്‍ വിവരമറിയുന്നത്.
ജില്ലയില്‍ നിലവില്‍ പതിനാല് പ്രമോട്ടര്‍മരെയും നാല് ഹെല്‍ത്ത് സ്റ്റാഫുകളെയുമാണ് ആദിവാസികള്‍ക്കിടയില്‍ നിന്നും നിയമിച്ചിരിക്കുന്നത്. പതിനെട്ട് പേരില്‍ മൂന്ന് പുരുഷന്‍മാരും പതിനഞ്ച് സ്ത്രീകളുമാണ് ഉള്ളത്.ഇതില്‍ കൂടുതല്‍ ആളുകളും കിഴക്കന്‍മേഖലയില്‍ നിന്നും ഉള്ളവരാണ്. പുതിയ തീരുമാനം അനുസരിച്ച് ഇവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമാകും. ആദിവാസികളുടെ ആരോഗ്യപരിരക്ഷ, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഇടപെട്ട് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എത്തിക്കുക എന്നതാണ് പ്രെമോട്ടര്‍മാരുടെ ദൗത്യം. തുച്ഛമായ വേതനത്തിന് ഓരോ വര്‍ഷത്തേക്കായിരുന്നു ആദിവാസികള്‍ക്കായി അവരില്‍ നിന്ന് തന്നെ പ്രമോട്ടര്‍മാരെ നിയമിക്കുന്നത്.എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവരുടെ കാലാവധി മൂന്ന് വര്‍ഷമായി വര്‍ധിപ്പിക്കുകയും ഓണറേറിയം 9625 രൂപ ആക്കുകയും ചെയ്തു.
ഒന്നര വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജോലി ചെയ്തവര്‍ക്കാണ് പുതിയ നിര്‍ദേശം കാരണം ജോലി നഷ്ടമാകുന്നത്.അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  3 days ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  3 days ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  3 days ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  3 days ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  3 days ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  3 days ago
No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  3 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  3 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  3 days ago