വി.വി ദക്ഷിണാമൂര്‍ത്തിക്ക് നാടിന്റെ അന്ത്യാഭിവാദ്യം
കോഴിക്കോട്‌പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി.വി ദക്ഷിണാമൂര്‍ത്തിക്കു നാടിന്റെ അന്ത്യാഭിവാദ്യം. അന്തരിച്ച നേതാവിനു ജന്മനാടും പ്രവര്‍ത്തനകേന്ദ്രമായ കോഴിക്കോട് നഗരവും വിട നല്‍കി.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ്, പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫിസ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം പാലേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാവിലെ 8.45ഓടെ മൃതദേഹം വിലാപയാത്രയായി പേരാമ്പ്രയിലേക്കു കൊണ്ടുപോയി. മൃതദേഹത്തില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
ജില്ലാ കമ്മിറ്റി ഓഫിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ക്രേന്ദ കമ്മിറ്റിയംഗങ്ങളായ എളമരം കരീം, എം.സി ജോസഫൈന്‍, പി.കെ ശ്രീമതി എം.പി, ജില്ലാ സെക്രട്ടറി പി. മോഹനന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സതീദേവി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ, ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ കെ. മുഹമ്മദ് ബഷീര്‍, പി.വി.സി പി. മോഹന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പേരാമ്പ്ര എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, എ.എന്‍ ശംസീര്‍, സി.കെ നാണു, എ. പ്രദീപ്കുമാര്‍, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, എം.വി ജയരാജന്‍, പി. ജയരാജന്‍, സി. ഉണ്ണി, എന്‍.എന്‍ കൃഷ്ണദാസ്, മുന്‍ മന്ത്രി കെ.പി മോഹനന്‍, എ. വിജയരാഘവന്‍, കെ.കെ രാഗേഷ് എം.പി, പി.എ മുഹമ്മദ് റിയാസ്, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞമ്മദ്, എന്‍.കെ രാധ, എ.കെ പത്മനാഭന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.എ അസീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി വി.സി ചാണ്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, വൈസ് പ്രസിഡന്റ് പി.പി കൃഷ്ണനാന്ദന്‍, പി.ജെ തോമസ്, രാജന്‍ മരുതേരി, എസ്.കെ അസ്സയിനാര്‍, കെ.കെ നാരായണന്‍, എ.കെ ചന്ദ്രന്‍, ആര്‍. ശശി, കെ. ലോഹ്യ, എം. കുഞ്ഞമ്മദ്, എന്‍.പി ബാബു, ബാദുഷ അബ്ദുല്‍സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സി സതി അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്കു രണ്ടോടെ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."