മറിച്ചുവില്‍പ്പനയും പൂഴ്ത്തിവെപ്പും സിവില്‍ സപ്ലൈസ് സ്ക്വാഡ് 211 കേസ് രജിസ്റ്റര്‍ ചെയ്തു
മലപ്പുറം: ജില്ലയില്‍ ഓണം- ബലിപെരുന്നാള്‍ ആഘോഷ കാലയളവില്‍ സിവില്‍സ് സപ്ലൈസ് സ്പെഷ്യല്‍ സ്ക്വാഡ് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 211 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍കടയിലും ഡിപ്പോയിലും പൊതുവിപണിയിലെ വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. അരി, ഗോതമ്പ്, മണ്ണെണ്ണ തുടങ്ങിയവയുടെ മറിച്ച് വില്‍പ്പന, കരിച്ചന്ത, പൂഴ്ത്തിവെപ്പ്, തുടങ്ങിയവയാണ് സ്ക്വാഡ് കണ്ടെത്തി കേസുകളെടുത്തത്.
റേഷന്‍ മൊത്തം വ്യാപാര ഡിപ്പോയില്‍ നടത്തിയ പരിശോധനയില്‍ പത്തു കേസുകളും റേഷന്‍ ചില്ലറ വ്യാപാര ഡിപ്പോയില്‍ നിന്നും 113 കേസുകളും ഗ്യാസ് ഔട്ട് ലൈറ്റില്‍ നിന്ന് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 85 കേസുകളാണ് എടുത്തത്. മണ്ണെണ്ണ മൊത്ത വ്യാപാര ഡിപ്പോയില്‍ നിന്നും ഒരു കേസും രജിസ്റ്റര്‍ ചെയ്തു. സ്ക്വാഡുകളുടെ റൈഡ് 12 വരെ ഊര്‍ജിതമായി നടത്തുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."